Breaking News

മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീന : മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ  മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന് പുറമെ സ്റ്റേഷൻ ഗേറ്റുകളുടെ എണ്ണം 8ൽ നിന്ന് 24 ആക്കി ഉയർത്തി.  ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും.  മൊബിലിറ്റി ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും  അതിഥികൾക്ക് സംയോജിത സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രായമായവർക്കും വൈകല്യമുള്ളവർക്കും സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനും പ്രവാചക പള്ളിക്കും ഇടയിൽ സൗജന്യ ഗതാഗത സേവനങ്ങളും നൽകുന്നുണ്ട്.
റമസാനിൻ്റെ തുടക്കത്തിൽ സൗദി റെയിൽവേ കമ്പനി (എസ്എആർ) ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിൽ 3,400ലധികം യാത്രകളിലായി 1.6 ദശലക്ഷത്തിലധികം ആളുകളാണ് യാത്രചെയ്തത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ഇലക്ട്രിക് ട്രെയിനുകളിൽ ഒന്നാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ. മധ്യപൂവ്വദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണിത്.  മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ രണ്ട് പുണ്യ നഗരങ്ങൾക്കിടയിൽ ഏകദേശം രണ്ട് മണിക്കൂർ റെക്കോർഡ് സമയത്തിനുള്ളിൽ യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗമാണിത്.  മക്ക, മദീന, ജിദ്ദ, കിങ് അബ്ദുൽ അസീസ് എയർപോർട്ട് , കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഒരു ഇരട്ട ട്രാക്കിലൂടെ ട്രെയിൻ 453 കിലോമീറ്റർ ഓടും.  ഓരോ ട്രെയിനിലും 13 ബോഗികൾ ഉൾപ്പെടുന്നു. ബിസിനസ്, ഇക്കണോമി ക്ലാസുകളായി തിരിച്ചിരിക്കുന്നു. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.