മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചി മബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ്, മിര്‍സു ല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്.
മംഗലൂരു: മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളാ യ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ്, നിസാ മുദ്ധീന്‍ സയ്ദ്, മിര്‍ സുല്‍ ഇസ്ലാം,സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതര മായ പരിക്കുകളോടെ അജന്‍ അലി,കരീബുള്ള,അഫ്തല്‍ മാലിക് എന്നിവരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപിച്ചു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ ഞായ റാഴ്ച രാത്രി തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ യിലിരിക്കേയാണ് മരിച്ചത്. ബജ്പെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലെ മത്സ്യസംസ്‌കര ണ ശാലയിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാ ക്കാന്‍ ശ്രമിക്കുന്നതിനിടെ സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഇയാളെ രക്ഷ പ്പെടുത്താല്‍ ശ്രമിക്കു ന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ആളുകളെയാണ് പൊലീസ് കസ്റ്റഡി യിലെടുത്തത്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതി നും ജാഗ്രതാക്കുറവിനുമാണ് ഇവര്‍ ക്കെതിരെ കേസെടുത്തതെന്ന് ഫാക്ടറി സന്ദര്‍ശിച്ച ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. മരിച്ചവരുടെ മൃത ദേഹം ഏജെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തി സ്വദേശത്തേക്ക് കൊണ്ടു പോകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.