ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി
കോഴിക്കോട് : മത്സ്യ ബന്ധന ബോട്ടില്‍ കപ്പലിടിച്ച് വന്‍ ദുരന്തം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിലിടിച്ച് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.
14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഒന്‍പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചയോടെയാണ് കപ്പല്‍ ബോട്ടിലിടിച്ചതായി കോസ്റ്റ് ഗാര്‍ഡിന് വിവരം ലഭിച്ചത്. എപിഎല്‍ ലീ ഹാവ്‌റെ എന്ന വിദേശകപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഏഴ് പേര്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളും ഏഴ് പേര്‍ ബംഗാള്‍ സ്വദേശികളുമാണ്. കഴിഞ്ഞ ഞായറാഴ്ചാണ് ബോട്ട് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാന്‍. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചില്‍ തുടരുകയാണ്.
ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് അപകടത്തി ല്‍പ്പെട്ടത്. കോസ്റ്റ് ഗോര്‍ഡും പോലീസും ചേര്‍ന്ന് കാണാതായവര്‍ക്കായി പരിശോധന പുരോഗ മിക്കുകയാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രക്ഷാദൗത്യ സംഘത്തെ ഒരുക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മൂന്ന് കപ്പലുകളും ഒരു എയര്‍ ക്രാഫ്റ്റും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതായാണ് വിവരം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.