കൊച്ചി : സിപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് പിറവം മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയലെ കേരള കോ ണ്‍ഗ്രസ് (എം)സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നതെന്നും കേരള കോണ്‍ ഗ്രസ് (എം) നേതാക്കളെ സമീപിച്ചപ്പോഴും സിപിഎമ്മിന് സമ്മതമില്ലാതെ മത്സരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മില്‍ സംസാരിച്ചാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നും അവര്‍ വ്യക്തമാക്കി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാത്ര മായിരുന്നു ഞാന്‍. മറ്റ് ഭാരവാ ഹിത്വങ്ങള്‍ ഇല്ല. ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍ഡിഎഫ് സ്വതന്ത്രയായിട്ടു മാത്രമാണ്. അതിനാല്‍ മറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നതില്‍ തെറ്റില്ലെന്നാണ് പൊതുവില്‍ അഭിപ്രായം വന്നത്. ഞാന്‍ ഇപ്പോഴും ഇടതുപക്ഷത്തു തന്നെയാണെന്നും അവര്‍ പറഞ്ഞു. പിറവത്തേത് പെയ്മെന്റ് സീറ്റല്ലെന്ന് സിന്ധുമോള്‍ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. പെയ്മെന്റ് സീറ്റാണോ എന്ന് ആക്ഷേപം ഉന്നയിച്ച ആളോട് ചോദിക്കണം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പ് കാര്യമാക്കുന്നില്ല. പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. സിപിഎം അംഗത്വം രാജിവെച്ച് കേരള കോണ്‍ ഗ്രസില്‍ ചേരുമെന്നും സിന്ധുമോള്‍ വ്യക്തമാക്കി.
അതെസമയം സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആരോപണം ശക്തമാക്കി യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപ്പുറം രംഗത്തെത്തി. ജോസ് കെ.മാണി പിറവം സീറ്റ് വാങ്ങിയത് കച്ചവടത്തിന്റെ ഭാഗമായെന്നും സിന്ധുമോളെ സിപിഎം പുറത്താക്കിയത് നാടകമാണെന്നുമാണ് ജില്‍സിന്റെ പ്രതികരണം.
സിപിഎം പുറത്താക്കിയ ആളെ പിറവത്ത് എല്‍ഡിഎഫ് എങ്ങനെ ചുമക്കുമെന്നും സ്ഥാനാര്‍ഥിയില്ലെങ്കില്‍ എന്തിന് സീറ്റ് വാങ്ങിയെന്നും ജില്‍സ് പെരിയപ്പുറം ചോദിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആള്‍ക്ക് വേണ്ടി സിപിഎം എങ്ങനെ പ്രചാരണത്തിനിറങ്ങുമെന്നും ജില്‍സ് ചോദിച്ചു. പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തി യിലേക്ക് പരിഗണിച്ചിരുന്ന സിപിഎം അംഗമായ സിന്ധുമോള്‍ ജേക്കബിനെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റുമായ സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയെന്ന പ്രസ്താവനയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി ഇറക്കിയത്. ഇതു വ്യക്തമാക്കിയുള്ള പോസ്റ്ററുകളും പാര്‍ട്ടി ഉഴവൂരില്‍ പതിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.