പ്രവാചകനെതിരായ നുപുര്‍ ശര്‍മയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പരാ മര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. വിശുദ്ധ ഇസ്ലാം മതത്തെ അപമാനിച്ച് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.
ന്യൂയോര്‍ക്ക് : ബിജെപി നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ യും ശക്തമായി അപലപിച്ചു. ജിസിസി രാജ്യങ്ങള്‍ക്ക് പിന്നിലെ നിരവധി രാജ്യങ്ങള്‍ അതൃപ്തി യറിയിച്ച പശ്ചാത്തലത്തിലാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ മതങ്ങളോടും സഹി ഷ്ണുതയും ബ ഹുമാനവും വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസി ന്റെ വക്താവ് സ്റ്റിഫാന്‍ ഡുജാറിക് പറഞ്ഞു.
ഇറാന്‍,ഇറാഖ്,കുവൈറ്റ്, ഖത്തര്‍,സൗദി അറേബ്യ,ഒമാന്‍,യുഎഇ, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാ ന്‍,ബഹ്റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ഇതുവ രെ പരാമര്‍ശത്തെ നിരസിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.പാകിസ്ഥാനില്‍ പുതുതാ യി തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫും പ്രസ്താവനയെ അപലപിച്ചിരുന്നു.
‘ഇന്ത്യയിലെ ബിജെപി നേതാവിന്റെ പ്രവാചകനെതിരായ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളെ ശക്തമായ എല്ലാ വാക്കുകളിലും ഞാന്‍ അപലപിക്കുന്നു. നരേന്ദ്ര മോദിയു ടെ കീഴില്‍ ഇന്ത്യ മ തസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഢിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആ വര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കണം, ഇന്ത്യയെ കഠിനമായി ശാസിക്കണം’എന്നാണ് ഷെ ഹ്ബാസ് ഷെരീഫ് പറഞ്ഞത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.