ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ.
പി ആര്‍ കൃഷ്ണന്‍
ജോലിയുണ്ടെങ്കിലും മാസശമ്പളം ചെലവിനും നാട്ടിലേക്ക് അയ യ്ക്കാനും തിക യാതെ വായ്പ വാങ്ങി യും ലോണെടുത്തും മറ്റുമാണ് പലരും അക്കാ ലത്ത് ജീവിച്ചിരുന്നത്. മാസങ്ങള്‍ ക്കു മുമ്പെടുത്ത കടം വീട്ടാന്‍ പറ്റിയിട്ടി ല്ലെങ്കിലും ഓണമായാല്‍ വീണ്ടും കടമെടു ക്കും. അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും അഡ്വാന്‍സ് വാ ങ്ങും. പലിശ വാങ്ങി കടം കൊടുക്കുന്ന ഛോട്ടാ സേഠുമാര്‍ മല യാളികള്‍ക്കിടയില്‍ അക്കാലത്തും വിരളമാ യിരുന്നില്ല. അല്ലെങ്കില്‍ തൊഴില്‍ സ്ഥാപനങ്ങളിലെ പടി വാതിലുകളില്‍ സ്ഥിരം സന്ദര്‍ശന ത്തിനെ ത്തുന്ന ദീര്‍ഘകായന്മാരായ പഠാണികളില്‍ നിന്നോ, തൊ ട്ടടുത്ത മാര്‍വാ ഡി ഷോപ്പുടമയില്‍ നിന്നോ, കൂ ടെ ജോലി ചെയ്യുന്ന ഭയ്യമാരില്‍ നിന്നോ ആയിരി ക്കും പണം പലിശയ്ക്കു വാങ്ങുന്നത്. അ ല്ലെങ്കില്‍, അക്കാലത്ത് വ്യാപകമായി നടത്തപ്പെട്ടിരുന്ന കുറിക ളില്‍ നിന്നോ മറ്റു മായിരിക്കും കടമെ ടുക്കുക. ഈ പണവു മായാണ് ഇവര്‍ പോസ്റ്റോഫീസുകളിലെ ത്തുക.
ഇതില്‍ പലര്‍ക്കും ലീവെടുത്തു വേണമായിരുന്നു പോസ്റ്റോഫീസുകളിലെത്താന്‍. പകല്‍ ജോലി ക്കാ ര്‍ നൈറ്റ്ഷിഫ്റ്റുകാരെ ഏല്‍പിക്കും. ഓണക്കാലത്തേതുപോലെയുള്ള തള്ളിക്കയറ്റമില്ലെങ്കിലും ഈ ദ്, ക്രിസ്മസ് നാളുകളിലും പോസ്റ്റോഫീസുകളില്‍ മലയാളികളുടെ തിരക്കുണ്ടാവും. മഴയെ കാ ത്തിരി ക്കുന്ന വേഴാമ്പലുകളെപ്പോലെ ഈ മണിയോര്‍ഡറുകളും പ്രതീക്ഷിച്ചിരിക്കുന്നവരായിരിക്കും നാട്ടി ന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീട്ടുകാരും.
തോള്‍ബാഗുകളില്‍ മണിയോര്‍ഡര്‍ക്കെട്ടുകളുമായി ചിങ്ങമഴയില്‍ കുണ്ടും കുഴികളും ഊടുവഴികളും താണ്ടി ഒട്ടനവധി വീടുകള്‍ കയറിയിറേങ്ങണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവായിക്കിട്ടുന്നതില്‍ ശിപായിമാര്‍ക്കും സന്തോഷമായിരിക്കും. എന്നാലും കേരളക്കരയില്‍ അങ്ങോളമിങ്ങോളമുള്ള തപാലാപ്പീസുകളിലെ ജീവ നക്കാര്‍ക്കു കൈനിറയെ പണം ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ കൂടിയായിരിക്കും ഓണക്കാലം.
എന്നാല്‍ ഓണക്കാലത്തെ മണിയോര്‍ഡര്‍ ഫോറങ്ങളുമായുള്ള മലയാളികളുടെ തിക്കും തിരക്കും മും ബൈയിലും മറ്റു പട്ടണങ്ങളിലും ഇപ്പോള്‍ കാണാന്‍ കഴിയില്ല. നാട്ടി ലും ഇക്കാലത്ത് തപാല്‍ ശിപായി മാരുടെ സന്ദര്‍ശനം കുറഞ്ഞുപോയിരിക്കുന്നു. പണമൊഴുക്കു കുറഞ്ഞതുകൊണ്ടല്ല, മാര്‍ഗങ്ങള്‍ മാറു കയും പണമിടപാടുകളുടെ ചാനലുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത്തതുകൊണ്ടാണിത്.
മുന്‍കാലത്ത് മറുനാടന്‍ മലയാളികളില്‍ അപൂര്‍വം ചിലര്‍ മാത്രം- ഉദ്യോഗസ്ഥരിലും വ്യാപാരികളിലുമാ യി – ബാങ്കുകള്‍ മുഖേനയാണ് പണമിടപാടുകള്‍ നടത്തിയിരുന്ന ത്. എന്നാല്‍ അത്തരക്കാരുടെ ജന്മസ്ഥ ലങ്ങളില്‍ ബാങ്കുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുനാടുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പ റേറ്റ് ചെയ്യുന്നവര്‍ക്കു പോലും ജന്മനാടുകളിലേക്ക് മണി ട്രാന്‍സ്ഫര്‍ നടത്തുന്നതും ചെക്കുകളോ ഡ്രാഫ്റ്റു കളോ അയച്ച് പണമിടപാടുകള്‍ നടത്തുന്നതും വിഷമമായിരുന്നു. അക്കാരണംകൊണ്ടുതന്നെ ബാങ്ക് അ ക്കൗണ്ട് ഉണ്ടായിരുന്നവര്‍ പോലും പോസ്റ്റോഫീസുകള്‍ വഴിയായിരുന്നു പണമയച്ചിരുന്നത്. മാത്രമല്ല, മ ണിയോര്‍ഡര്‍ പണം കിട്ടേണ്ട ആളുകളുടെ പേരോടു ചേര്‍ത്ത്, അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവി ന്റെയോ പേരുകളും ഒപ്പം കുടുംബപ്പേര്, അംശം, ദേശം മുതലായി അങ്ങോട്ടെത്തേണ്ട വഴി, താലൂക്ക് എ ന്നീ വിവരങ്ങളെല്ലാം ചേര്‍ത്തെഴുതിയിരിക്കണം.
ഇങ്ങനെ വ്യക്തമായി മേല്‍വിലാസങ്ങളെഴുതാത്തതിന്റെ പേരില്‍ തിരിച്ചയയ്ക്കപ്പെട്ട മണിയോര്‍ഡറുകള്‍ അക്കാലത്ത് സാധാരണമായിരുന്നു. മറ്റൊരു വസ്തുത അക്കാല ത്തെ പ്രവാസിമലയാളികളിലധികം പേര്‍ ക്കും ഇംഗ്ലീഷ് അറിയുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ആര്‍ക്കുമുണ്ടാകുമെന്നു തോന്നു ന്നില്ല. അതുപോലെ ആദ്യകാലത്തെ, വെളിച്ചം കേറാതിരുന്ന ഗ്രാമപ്രദേശങ്ങളിലൊക്കെയും സഹകരണ ബാങ്കുകള്‍ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ മണിയോര്‍ഡറുകള്‍ക്കു പകരം ബാങ്കിടപാടുകള്‍ സ്ഥാനംപിടിച്ചു. അക്കാരണംകൊണ്ടുതന്നെ നാട്ടിന്‍ പുറങ്ങളില്‍ ഓണക്കാലത്ത് തപാല്‍ ശിപായിമാര്‍ക്ക് മണിയോര്‍ഡര്‍ക്കെട്ടുകളുമായി അലഞ്ഞുനടക്കേണ്ട ഭാരവും കുറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.