ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറാണ് പ്രകാശന്‍. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം
മല്ലപ്പള്ളി : മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കങ്ങഴയയെയാണ് മണിമലയാറ്റില്‍ കാണാതായത്. ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
ഓഫിസിലേയ്ക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ പ്രകാശന്‍ മണിമല പാലത്തിലെത്തി ഇവിടെ ബാഗ് വച്ച ശേഷം ആറ്റില്‍ ചാടു കയായിരുന്നു. ഇദ്ദേഹം ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതു വഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളി രക്ഷിക്കാന്‍ ഒപ്പം ആറ്റിലേയ്ക്ക് ചാടിയെ ങ്കിലും കയ്യില്‍ പിടുത്തം കിട്ടും മുന്‍പ് പ്രകാശന്‍ ആറ്റിലേയ്ക്ക് മുങ്ങിത്താഴ്ന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോവിഡ് ബാധിതനായിരുന്ന പ്രകാശന്‍ അടുത്തിടെയാണ് രോഗവിമുക്തനായത്. ഇതേ തുടര്‍ന്നു ള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഇദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതേ തുടര്‍ന്നാവാം ഇദ്ദേഹം ആറ്റില്‍ ചാടിയതെന്നു സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടു ത്ത മണിമല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.