Breaking News

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് കളിയും ചിരിയും; വിമര്‍ശനവുമായി രാഹുല്‍

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തി. ഡല്‍ഹി യില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ വിമശിച്ച് രാ ഹുല്‍ രംഗത്തെത്തിയത്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തി യ പ്രസംഗത്തെ രൂക്ഷ മായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നു വെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കു റ്റപ്പെടുത്തി. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ വിമശിച്ച് രാഹുല്‍ രംഗത്തെത്തിയത്.

മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുന്നു സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോണ്‍  ഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാ ഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പുരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യ ങ്ങളാണ്. മണിപ്പുരി നെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാ രിക്കാനാകുമെന്നു മനസ്സിലാകുന്നില്ല. മണിപ്പുരിലെ അ ക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല; അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യന്‍ സൈന്യത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 23 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നില്ല- രാഹുല്‍ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.