മുന്‍മന്ത്രി എംഎം മണിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ മാപ്പ് പറ ഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്
തിരുവനന്തപുരം : മുന്‍ മന്ത്രി എംഎം മണിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കിലാ ണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിലെ വിവാദ ഫ്ളക്സ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്ക വെയാണ് വംശീയ അധിക്ഷേപത്തിന് സമാനമായ രീതിയില്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
മണിയുടെയും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നും കെ സുധാ കരന്‍ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറ യേണ്ടതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ച പ്പോള്‍ തോന്നിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍,പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേ ഹം ഫേസ്ബുക്കില്‍ കുറിച്ചു.
ചിമ്പാന്‍സിയുടെ ശരീരത്തില്‍ എം എം മണിയുടെ മുഖം ചേര്‍ത്തുള്ള ഫ്ളക്സുമായി മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാ മര്‍ശം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്ര സ് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ അധിക്ഷേപം. മഹിളാ കോണ്‍ഗ്രസിന്റെ മാന്യതയും തറവാടിത്തവും കൊണ്ടാ ണ് അവര്‍ മാപ്പ് പറഞ്ഞതെന്നും മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ സുധാ കരന്‍ ചോദിച്ചു.
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം എം മണിയെ അധി ക്ഷേപകരമായി ചിത്രീകരിച്ചത്. മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളു മു ണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് മഹിളാ കോണ്‍ഗ്രസ് മാപ്പ് പറയാന്‍ പ്രേരിതമായത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.