കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2022 -2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം1500.17 കോടി രൂപയുടെ സംയോജിത അറ്റാദായം. 12.9 ശതമാനം വാര്‍ഷിക വര്‍ധന. മുന്‍വര്‍ഷമിതു 1328 .70 കോടി രൂപയായിരുന്നു.2023 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയു ടെ അറ്റാദായം 59 ശതമാനം ഉയര്‍ന്നു 415.29 കോടി രൂപയായി. മുന്‍ വര്‍ഷമിതു 260 .95 കോടി രൂപയായിരുന്നു.
കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതു 30261 കോടി രൂപയായിരുന്നു.കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 10.3 ശതമാനം ഉയര്‍ന്നു 6684 കോ ടി രൂപയായി . മുന്‍ വര്‍ഷം 6061 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
‘ഡിമാന്‍ഡ് കോവിഡിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതോടെ മൈക്രോ ഫിനാന്‍സ് ബിസിന സില്‍ ആസ്തിയും അറ്റാദായവും മെച്ചപ്പെടുത്താനും മികച്ച വളര്‍ച്ച കൈവരിക്കാനും സാധിച്ചു. ഭവന വാ യ്പ, വാണിജ്യ വാഹന വായ്പ തുടങ്ങിയ സ്വര്‍ണ വായ്പാ ഇതര വിഭാഗങ്ങളിലും വളരെ പ്രോത്സാ ഹജനക മായ വളര്‍ച്ച നേടി. പ്രധാ ന ബിസിനസ് ആയ സ്വര്‍ണ വായ്പകളില്‍ 6 ശതമാനം വര്‍ധനവുണ്ട്. വരും പാദ ങ്ങളിലും ഈ മൂന്നേറ്റം തുടരാനാകുമെന്ന് ഉറപ്പുണ്ട്,’മണപ്പുറം ഫിനാന്‍സ് എംഡിയും സി ഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
സബ്‌സിഡിയറികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം മൂന്നാം പാദത്തേ ക്കാള്‍ 6.1 ശതമാനം വര്‍ധിച്ച് 19,746 കോടി രൂപയിലെത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്ര കാരം 24 .1 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.
കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം ബിസിനസില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്. മുന്‍ വര്‍ഷം 7002 കോടി രൂപയായിരു ന്ന ആസ്തി ഇത്തവണ 43.4 ശത മാ നം വര്‍ധിച്ച് 10041 കോടി രൂപയിലെത്തി. 49.4 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ കമ്പനിയുടെ വാഹന ഉപകരണ വായ്പാ വിഭാഗം സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 2455 കോടി രൂപയിലെത്തിച്ചു. മുന്‍ വര്‍ഷം 1643 കോടി രൂപയായിരുന്നു ഇത്. മുന്‍ പാദത്തെ അപേക്ഷിച്ച് 16.2 ശതമാനം വര്‍ധനവും രേഖ പ്പെടുത്തി.
ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 29.7 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച നേടിയത്. മുന്‍ വര്‍ഷം 845 കോടിയായിരുന്ന ആസ്തി ഇത്തവണ 1096 കോടി രൂപയിലെത്തി. കമ്പ നിയുടെ മൊത്തം വായ്പാ ബിസിനസില്‍ 44.3 ശതമാനവും സര്‍ണ ഇതര ബിസിനസില്‍ നിന്നാണ്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 9644.9 കോടി രൂ പയാണ്. കമ്പനിയുടെ ഓഹരിയുടെ ബുക്ക് വാല്യൂ 113.95 രൂപയും പ്രതി ഓഹരിയില്‍ നിന്നുള്ള സംയോ ജിത വരവ് 17.7 രൂപയുമാണ്. മൂലധന പര്യാപ്തതാ അനുപാതം 31.70 ശതമാനമെന്ന ഉയര്‍ന്ന തോതില്‍ ത ന്നെ നിലനിര്‍ത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.15 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 1.33 ശതമാനവു മാണ്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ സംയോജിത കടം 28483 കോടി രൂപയാണ്. 58.8 ലക്ഷം സജീവ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനി ക്കുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.