ന്യൂഡൽഹി : സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നു പോയ തീർഥാടകരാണെന്നും ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരെയും ലബനനിലേക്ക് സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം. ഡമാസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒഴിപ്പിച്ച ഇന്ത്യക്കാരെ അതിർത്തി വരെ അനുഗമിച്ചു. അവിടെ നിന്ന് ലബനനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകി. ബെയ്റൂട്ടിൽ ഇവർക്ക് താമസ സൗകര്യവും അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങളും എംബസി ഒരുക്കിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.