News

മഞ്ഞലോഹത്തില്‍ മഞ്ഞളിച്ച മലയാളിയുടെ മനസ്‌

കഴിഞ്ഞ ദിവസം കേരളത്തിലെ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയത്‌. ആദ്യമായി പവന്‌ വില 35,000 രൂപക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്നതിനൊപ്പം രൂപയുടെ മൂല്യശോഷണം തുടരുന്നതും ഇന്ത്യയില്‍ മഞ്ഞലോഹത്തിന്റെ വില റെക്കോഡ്‌ രേഖപ്പെടുത്തുന്നതിന്‌ കാരണമായി.

കോവിഡ്‌ 19 ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏല്‍പ്പിച്ച ആഘാതം ഡിസംബര്‍ മുതല്‍ സ്വര്‍ണ വില കുത്തനെ ഉയരുന്നതിനാണ്‌ വഴിവെച്ചത്‌. ആശങ്ക സൃഷ്‌ടിക്കപ്പെടു ന്ന വേളകളിലെ സുരക്ഷിത നി ക്ഷേപ മാര്‍ഗമെന്ന നിലയിലാണ്‌ സ്വര്‍ണത്തിലേക്ക്‌ ധനപ്രവാഹമുണ്ടായത്‌.
കോവിഡ്‌-19 ആഗോള ജിഡിപിയെ എത്രത്തോളം ബാധിക്കുമെന്ന ഭീതി ശക്തമാണ്‌. യുഎസ്‌ ഫെഡറല്‍ റിസര്‍വും വിവിധ ഗവേഷണ സ്ഥാപനങ്ങളും നെഗറ്റീവ്‌ ഗ്രോത്ത്‌ പ്രവചിച്ചു കഴിഞ്ഞു. ഈ ഭീതിയാണ്‌ പ്രതിസന്ധി വേളകളിലെ സുരക്ഷിത നിക്ഷേപ മാര്‍ഗമായ സ്വര്‍ണത്തിലേക്ക്‌ ധനം ഒഴുകുന്നതിന്‌ കാരണമാകുന്നത്‌. കോവിഡിന്‌ പുറമെ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ശക്തമാകുന്നതിനുള്ള സാധ്യതയും സ്വര്‍ണ വില ഉയര്‍ത്തിയ ഘടകമാണ്‌.

ആഗോള നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ സ്വര്‍ണ വില ഈ വര്‍ഷം ഔണ്‍സിന്‌ 1800 ഡോളര്‍ നിലവാരത്തിലേക്ക്‌ ഉയരുമെന്നാണ്‌ പ്രവചിച്ചിരുന്നത്‌. അത്‌ യാഥാര്‍ത്ഥ്യമാകാന്‍ ഇനി 70 ഡോളറിന്റെ വര്‍ധന മാത്രം മതിയാകും. 2008നേക്കാള്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെയാണ്‌ ലോകം നേരിടാന്‍ പോകുന്നതെന്നാണ്‌ ആഗോള ഗവേഷക സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നത്‌. വിപണിയിലെ ധനലഭ്യത ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ യുഎസ്‌ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ വെട്ടിക്കുറച്ചത്‌. ഇത്‌ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം എത്തുന്നതിന്‌ വഴിയൊരുക്കിയ നടപടിയാണ്‌.

സ്വര്‍ണത്തിലെ നിക്ഷേപം ഇന്‍ഷുറന്‍സ്‌ പോലെയാണ്‌. അനിശ്ചിത വേളകളില്‍ ഓഹരി വിപണി പോലുള്ള റിസ്‌ക്‌ കൂടിയ നിക്ഷേപ മാര്‍ഗങ്ങളിലുണ്ടാകുന്ന ചാഞ്ചാട്ടം പോര്‍ട്‌ഫോളിയോയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ഹെഡ്‌ജിംഗിന്റെ ഫലമാണ്‌ സ്വര്‍ണം ചെയ്യുന്നത്‌. അതാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷകാലത്തെ സ്വര്‍ണവിലയുടെ ഉയര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്‌.

ലോകത്ത്‌ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്‌. ഇന്ത്യയില്‍ തന്നെ കേരളമാണ്‌ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ പ്രതിശീര്‍ഷ സ്വര്‍ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കേരളമാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും ഇത്രയേറെ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണവായ്‌പാ സ്ഥാപനങ്ങള്‍ കേരളത്തിലാണ്‌.

ആഗോള തലത്തില്‍ നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിലേക്കുള്ള ധനപ്രവാഹമാണ്‌ വില ഉയര്‍ത്തുന്നത്‌. എന്നാല്‍ നിക്ഷേപമെന്ന നിലയിലുള്ള ആഭിമുഖ്യത്തേക്കാള്‍ മഞ്ഞലോഹത്തോടുള്ള പരമ്പരാഗതമായി ലഭിച്ച ആസക്തിയാണ്‌ മലയാളികള്‍ കൊണ്ടുനടക്കുന്നത്‌. കേരളത്തിലേതു പോലെ സ്വര്‍ണാഭരണ വിഭൂഷിതകളായ വിവാഹ മങ്കമാരെ ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ അധികം കാണാനാകില്ല.

ഉല്‍പ്പാദനക്ഷമമല്ലാത്ത ആസ്‌തികള്‍ക്കു വേണ്ടി പണം ചെലവഴിക്കുന്ന ശീലമാണ്‌ മലയാളികള്‍ക്കുള്ളത്‌. സ്വര്‍ണത്തിന്റെ കാര്യത്തിലും അത്‌ തന്നെയാണ്‌ കാണുന്നത്‌. സ്വര്‍ണ വില ഉയരുമ്പോള്‍ കൈവശമുള്ള മഞ്ഞലോഹത്തിന്റെ മൂല്യത്തെ കുറിച്ച്‌ ആലോചിച്ച്‌ സന്തോഷിക്കാമെന്നല്ലാതെ ഈ വിലകയറ്റം ഉല്‍പ്പാദനപരമായ ഗുണമൊന്നും മലയാളിക്ക്‌ നല്‍കുന്നില്ല. ആഭരണങ്ങളോട്‌ വൈകാരികമായ ആഭിമുഖ്യം നിലനിര്‍ത്തുന്നതു കൊണ്ടാണ്‌ പണം ആവശ്യം വരുമ്പോള്‍ സ്വര്‍ണം വില്‍ക്കാതെ പണയം വെക്കുന്ന ശീലം മലയാളി കൊണ്ടുനടക്കുന്നത്‌. ആസ്‌തി വില വര്‍ധനയുടെ ഗുണം അനുഭവിക്കാന്‍ മലയാളിക്ക്‌ സാധിക്കുന്നില്ല. ശ്രമിച്ചാല്‍ പോലും ജ്വല്ലറികള്‍ എന്ന ഏക വിപണി വഴി വില്‍ക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന്‌ പരിധിയുണ്ട്‌. ബാങ്കുകള്‍ വില്‍ക്കുന്ന സ്വര്‍ണം അവ തിരികെ വാങ്ങാറില്ല. ഫലത്തില്‍ മലയാളികളുടെ സാമ്പത്തിക ആസൂത്രണത്തില്‍ സ്വര്‍ണം എന്ന ലിക്വിഡിറ്റി കുറഞ്ഞ ആസ്‌തിയോടുള്ള ആസക്തി അത്ര ഗുണകരമായ റോളല്ല വഹിക്കുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.