റിയാദ് : ഹജ്, ഉംറ കർമ്മങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായി മക്കയിൽ പുതിയ ലുലു സ്റ്റോർ തുറന്നു. ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപമാണ് പുതിയ ലുലു. മക്കയിലെ പ്രദേശവാസികൾക്കും തീർഥാടകർക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉൽപന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു സ്റ്റോർ. 24 മണിക്കൂറും ലുലു തുറന്ന് പ്രവർത്തിക്കും. അവശ്യവസ്തുക്കൾ അടക്കം സുഗമമായി ലുലുവിലെത്തി വാങ്ങാനാകും.
ജബൽ ഒമർ ഡവലപ്മെന്‍റ് കമ്പനി ലീസിങ് മാനേജർ സഹേർ അബ്ദുൾ മജീദ് ഖാൻ മക്കയിലെ ലുലു സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജബൽ ഒമർ ഡെവലപ്മെന്‍റ് കമ്പനി ചീഫ് അസറ്റ് മാനേജ്മെന്‍റ് ഓഫിസർ സമീർ സബ്ര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുണ്യനഗരമായ മക്കയിലേക്ക് കൂടി ലുലുവിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീർഥാടകർക്കും പ്രദേശവാസികൾക്കും ആഗോള ഷോപ്പിങ് അനുഭവമാണ് ലുലു നൽകുകയെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ. പറഞ്ഞു. ലോകത്തിന്‍റെ വിവിധയിടങ്ങളിലുള്ള മികച്ച ഉൽപന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീർഥാടകർക്ക് അടക്കം ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്‍റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.