ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ നേരിൽ കണ്ടത്. മക്ക പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ മുഴുവൻ വിഷയങ്ങളും അവതരിപ്പിക്കുകയും, മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യം മുന്നോട്ട് വെക്കുകയും ചെയ്തു. നേരത്തെ ഷാഫി പറമ്പിൽ എം.പി. മക്കയിലെത്തിയപ്പോൾ മക്കയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഇതേ ആവശ്യവുമായി ബന്ധപ്പെട്ടു വ്യാപകമായ ഒപ്പുശേഖരണം നടത്തി സ്കൂളിന്റെ ആവശ്യമുന്നയിച്ചു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മക്കയിലെ വിവിധ സന്നദ്ധസംഘടനകളെ വിളിച്ചു ചേർക്കുകയും എംബസി സ്കൂൾ ഉണ്ടാകേണ്ടതിനായി ഒരുമിച്ച് മുന്നോട്ട് പോവണമെന്ന് ചർച്ച നടത്തുകയും ചെയ്തിരുന്നു.
കോൺസുലേറ്റ് അധികൃതർ എം.എൻ.എഫ്.ന്റെ ആവശ്യം താത്പര്യപൂർവം കേൾക്കുകയും വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നിലവിലുള്ള ജിദ്ദയിലെ ഇന്ത്യൻ എംബസി സ്കൂളിലെ മക്കയിലെ കുട്ടികൾക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കാമെന്നും കോൺസൽ ജനറൽ ഉറപ്പ് നൽകി. എം.എൻ.എഫ്.നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മുസ്തഫ മലയിൽ, വൈസ് പ്രസിഡന്റ് ബഷാറുൽ ജംഹർ, ആലിയ, ഷീജ, ഷമീം നരിക്കുനി, റഷീദ് എന്നിവർ സംബന്ധിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.