‘പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കുന്നതായി മകളുടെ ജനനം’ – മകള്‍ പിറന്ന സന്തോഷവാര്‍ത്ത ഫേസ്ബുക്കില്‍ പങ്ക് വെച്ച് മൂവാറ്റുപുഴ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ തനിക്കൊരു മകള്‍ പിറന്ന സന്തോഷ വാര്‍ ത്ത പങ്ക് വെച്ച് മൂവാറ്റുപുഴ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം. പ്രതീക്ഷയുടെ പുതുനാ മ്പായി ഒരു മകള്‍ പിറന്നെന്ന് എല്‍ദോ എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചു.
മെയ് 24നാണ് എല്‍ദോ എബ്രഹാമിനും ഭാര്യ ആഗി മേരി അഗസ്റ്റിനും കുഞ്ഞ് പിറന്നത്. മൂവാറ്റുപു ഴ സബൈന്‍ ആശുപത്രിയില്‍ ആയിരുന്നു കുഞ്ഞിന്റെ ജനനം. ജീവിതത്തിന്റെ മുന്നോട്ടുള്ള സ ഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കുന്നതായി മകളുടെ ജനനമെന്ന് എല്‍ദോ കുറി ച്ചു. തനിക്കും ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമായിരു ന്നു മെയ് 24 എന്നും എല്‍ദോ എബ്രഹാം കുറിച്ചു.
എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :
പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങള്‍ക്കൊരു മകള്‍ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങള്‍ക്കും സന്തോഷത്തിന്റെ അലകടലായി തീര്‍ന്ന ദിനമാ യിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാന്‍ ഊര്‍ജ്ജം നല്‍കു ന്നതായി മകളുടെ ജനനം.
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലായിരുന്നു ജനനം. ഡോ: സബൈന്‍ ഉള്‍പ്പെടെ ഉള്ള ആശു പത്രിയിലെ ടീമിന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളം ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കിയ സേവനം മാതൃകാപരമാണ്. എട്ടു ദിവസത്തെ ആശു പത്രിവാസത്തിന് ശേഷം ഇന്ന് നേരെ തൃക്കളത്തൂരിലെത്തി അപ്പനേയും അമ്മയേയും കണ്ടു. അമ്മ യ്ക്ക് പ്രായത്തേക്കാള്‍ ഉപരി ഓര്‍മ്മ നന്നേ കുറവ്. കോവിഡ് സാഹചര്യമായതിനാല്‍ ആശുപത്രിയില്‍ വന്നുമില്ല. മോളെ കാണിച്ച് ഇതാരാണ് എന്നറിയുമോ എന്ന ചോദിച്ച മാത്രയില്‍ അമ്മയുടെ മറുപടി ‘ഇതെന്റെ എല്‍ദോസിന്റെ കുട്ടി’.
അമ്മമാര്‍ക്ക് എപ്പോഴും മക്കള്‍ ഹൃദയത്തിന്റെ മിടിപ്പാണ്. ഭാര്യ ഡോ: ആഗി ഗര്‍ഭകാലത്ത് ഓരോ ചുവടും ശ്രദ്ദിക്കുമായിരുന്നു. സ്ത്രീകള്‍ അങ്ങനെയാണ്. കുഞ്ഞിനെ ഭൂമിയിലേക്ക് സമര്‍പ്പിച്ചാലും വയറ്റില്‍ കുഞ്ഞിനെ ചുമന്ന നാളുകള്‍ മരിക്കുവോളം വിസ്മരിക്കാന്‍ ഇടയില്ലല്ലൊ. ജീവിച്ച് നീങ്ങു മ്പോള്‍ ആ ഭാരം എന്നും ആഗിയുടെ കൈകളില്‍ ഉണ്ടാകും എന്നുറപ്പാണ്. ഒരുപാട് സന്തോഷം. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു രാജകുമാരിയെ കൂടെ കിട്ടി.
അമ്മതന്‍ ഗര്‍ഭപാത്രമൊന്നിലായ് എത്രനാള്‍…..
പൊക്കിള്‍കൊടി ബന്ധത്തിന്‍ ചങ്ങലയറുത്തു….
ഒരു കുഞ്ഞു തേങ്ങലുമായിങ്ങു ഭൂമിയില്‍…..’
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് എല്‍ദോ എബ്രഹാം നിയമസഭയിലേക്ക് എത്തിയത്. 9375 വോട്ടുകള്‍ ക്ക് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി ആയിരുന്നു നിയമസഭയിലേക്ക് എത്തിയത്. എന്നാല്‍, ഇത്തവണത്തെ നിയമ സഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാട നോട് തോല്‍വി ഏറ്റുവാങ്ങി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.