Home

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ തടവ് ; ശിക്ഷ ശരിവച്ച് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്‌സോ കുറ്റങ്ങ ള്‍ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. ര ണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പെണ്‍കുട്ടിയുടെ പ്രായം തെളിയി ക്കാന്‍ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തി കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എ ന്നിവരടങ്ങുന്ന ബെഞ്ച് പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയത്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാല്‍പ്പത്തി നാലുകാരനായ അച്ഛന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണി ച്ചത്. മദ്യപാനിയും സ്ഥിരം പ്രശ്നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെണ്‍കുട്ടിയെ പീഡി പ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനം തുട ങ്ങിയത്. പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ച് പിന്നീട് ഇയാളെ അ റസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും അമ്മയും അധ്യാപികയും നല്‍കിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരു ത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് വിധിച്ചത്. ഇതിനുപുറമേയാണ് പോക്‌ സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാ ന്‍ ഹെഡ്മിസ്ട്രസ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് പോക്‌ സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കിയത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

6 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.