Home

‘മകളുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണം, ഭാര്യയും മക്കളും തടഞ്ഞിട്ടും കുത്തിക്കൊലപ്പെടുത്തി’; അനീഷ് കൊലപാതകം ആസൂത്രിതം

പേട്ടയില്‍ മകളുടെ സുഹൃത്ത് 19 കാരന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്താന്‍ കാ രണം മുന്‍ വൈ രാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയുടെ മക ളുമായു ള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : പേട്ടയില്‍ മകളുടെ സുഹൃത്ത് 19 കാരന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്താന്‍ കാരണം മുന്‍ വൈരാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയുടെ മകളുമായുള്ള പ്രണയമാ ണ് കൊലപാതകത്തിന് കാരണമായത്.കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി സൈമണ്‍ ലാലന്‍ കുത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തടഞ്ഞുവെച്ച് അനീഷിന്റെ നെഞ്ചിലും മുതുകിലും കുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഭാര്യ യും മക്കളും തടഞ്ഞിട്ടും കുത്തിക്കൊലപ്പെടുത്തുകയായിരു ന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയു ധം പ്രതി ലാലന്‍ വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. മൂത്ത മകളും അനീ ഷും  തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന്‍ ഇഷ്ടമായിരുന്നില്ല. എന്നാല്‍ ലാലന്റെ വിലക്ക് അവഗ ണിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അനീഷുമായി സൗഹൃദം തുടര്‍ന്നിരുന്നു. ഇത് സം ബന്ധിച്ച് വീ ട്ടില്‍ പല തവണ തര്‍ക്കങ്ങള്‍ ഉണ്ടായി.

സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തടഞ്ഞുവെച്ച് കൊ ലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു. അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയതെ ന്നും രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പേട്ടയിലെ ചാലക്കുടി ലൈനില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊലപാ തകം നടത്തിയ ശേഷം ലാലന്‍ തന്നെ പൊലീസ് സ്റ്റേഷനിലെ ത്തി വിവരം അറിയിക്കുക യായിരുന്നു. മ കളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കു കയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്.

‘മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി’

മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോര്‍ജും ഡോളിയും ആരോപിക്കുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് ലാലന്റെ ഭാര്യ യും മക്കളും അനീഷുമൊത്ത് മാളില്‍ പോയിരുന്നു. അതിന്റെ വൈ രാഗ്യത്തില്‍ മകനെ വിളി ച്ചു വരുത്തി വകവരുത്തിയതാണെന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊ ബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നതായുള്ള തെളിവു കള്‍ ഇവര്‍ പുറത്തുവിട്ടു. മുമ്പ് പല തവണയും അനീഷ് ലാലന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും അ വര്‍ക്ക് അവനെ ഇഷ്ടമായിരുന്നുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു.

മകന്റെ കൊലപാതക വിവരം അറിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചിരു ന്നു. മകനെക്കുറിച്ച് പൊലീസില്‍ അന്വേഷിക്കാന്‍ ആണ് പറഞ്ഞതെന്ന് അനീഷിന്റെ അമ്മ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.