Home

‘മകളുടെ സുഹൃത്ത് വരുമെന്ന് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു’; പേട്ട കൊലപാതക്കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടു ത്തു. അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാല ന്‍ തയാറെടുത്തിരുന്നെന്ന് പൊലീസ്

തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥല ത്തെത്തിച്ച് തെളിവെടുത്തു.അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാലന്‍ തയാറെടുത്തിരുന്നെന്ന് പൊ ലീസ്.അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു. അവസരം കാത്തിരുന്നു നടത്തിയ കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ലാലന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അനീഷിനെ തടഞ്ഞുവെച്ച ശേഷം നെഞ്ചി ലും മുതുകിലും കുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധം പ്രതി ലാലന്‍ വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചിരുന്നു.

സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തട ഞ്ഞുവെച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു.അനീഷിന്റെ നെഞ്ചി ലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചു. രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമി ക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊ ണ്ട് കുത്തുകയുമായിരുന്നു എന്നാ ണ് ലാലു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. വിശദ ചോദ്യം ചെയ്യലില്‍ ഈ മൊഴി സൈമണ്‍ തിരുത്തിയതായി പൊലീസ് പറഞ്ഞു. അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമണ്‍ കൊ ലപാതകത്തിന് മാനസികമായി തയാറെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധി ച്ച ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തു ക യായിരുന്നെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു. തലേന്ന് അനീ ഷും പെണ്‍കുട്ടിയും കുടുംബാംഗ ങ്ങളും നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വ ക വരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

മകളും അനീഷും തമ്മിലുള്ള പ്രണയം സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല

മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെണ്‍കുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടര്‍ന്നതിലും സൈ മണ് ദേഷ്യമുണ്ടാ യിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ടെന്ന്, നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.