Kerala

വരണമാല്യമാണ്, കൊലക്കയറല്ല ; മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ

ശ്രീലത. ആർ

സാ​മൂ​ഹി​ക വി​ക​സ​ന​സൂ​ചി​ക​ക​ളി​ലും സാക്ഷരതയിലും ലോ​ക​നി​ലവാ​ര​ത്തി​നൊ​പ്പ​മാ​ണ് എ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ യ​ഥാ​ർ​ഥ സാം​സ്കാ​രി​ക നി​ല​വാ​രം ഇ​ന്ന് എ​വി​ടെ​യാ​ണ്? ഓ​രോ ദി​വ​സ​വും കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഒ​രു സൂ​ച​ന​യാ​ണെ​ങ്കി​ൽ പ​ര​മ​ദ​യ​നീ​യ​മാ​ണ് ഇ​വി​ട​ത്തെ അ​വ​സ്ഥ​യെ​ന്നു പ​റ​യേ​ണ്ടി​വ​രും. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ചെ​കു​ത്താ​നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​ണ്. സ്ത്രീ​ധ​ന-ഗാർഹിക പീ​ഡ​ന​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളു​മൊ​ക്കെ പെ​രു​കു​ന്നു. അ​വി​ശ്വ​സ​നീ​യ​മാ​യ പ​ല വാ​ർ​ത്ത​ക​ളും കേ​ൾ​ക്കു​മ്പോൾ ഈ ​കേ​ര​ള​ത്തി​ൽ​ത​ന്നെ​യാ​ണോ ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചു​പോ​കും. അ​ത്ര​യ്ക്കു ല​ജ്ജാ​ക​ര​വും അ​പ​മാ​ന​ക​ര​വും അപലപനീയവുമാണ് മാ​ന്യ​ത​യു​ടെ പു​റം​മോ​ടി​ക്കു​ള്ളി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന പ​ല ക്രൂ​രകൃത്യങ്ങളും.

വിസ്മയ, കിരൺ
ഉത്ര , സൂരജ്

സ്ത്രീ​ധ​ന​പീ​ഡ​ന​വും​ ​അ​തേ​ ​തു​ട​ർ​ന്നു​ള്ള​ ​കൊ​ല​പാ​ത​ക​ങ്ങ​ളും​ ​ആ​ത്മ​ഹ​ത്യ​ക​ളും​ ​നാ​ൾ​ക്കു​നാ​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​നമ്മുടെ നാട്ടിൽ നിലവിലുള്ള എല്ലാ ​നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും​ ​നോ​ക്കു​കു​ത്തി​ക​ളാ​യി​ ​മാ​റു​ക​യാ​ണ്.​ ​സ്ത്രീ​ധ​നം​ ​കു​റ​ഞ്ഞ​തി​ന്റെ​ ​പേ​രി​ൽ​ ​ഭാ​ര്യ​യെ​ ​പാ​മ്പി​നെ​ക്കൊ​ണ്ട് ​കൊ​ത്തി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​ ​അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വ്വ​മെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​കേ​സാ​യി​രു​ന്നു​ ​അ​ഞ്ച​ൽ​ ​സ്വ​ദേ​ശി​നി​യാ​യ​ ​ഉ​ത്ര​യു​ടെ​ ​കൊ​ല​പാ​ത​കം.
കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​യാ​യ​ ​ഭ​ർ​ത്താ​വി​നെ​യും​ ​സം​ഭ​വ​ത്തി​ന് ​കൂ​ട്ടു​നി​ന്ന​ ​ഭ​ർ​ത്തൃ​വീ​ട്ടു​കാ​രെ​യും​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യും​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​വി​ധേ​യ​രാ​ക്കു​ക​യും​ ​ചെ​യ്തെ​ങ്കി​ലും​ ​വീ​ടു​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ ​സു​ര​ക്ഷി​ത​ര​ല്ലെ​ന്ന​തി​ന് ​തെ​ളി​വാ​ണ് ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ൾ​ക്കി​ടെ​ ​ജീ​വ​ൻ​പൊ​ലി​ഞ്ഞ​ ​പ്രി​യ​ങ്ക​ ​മു​ത​ൽ​ ​സു​ചി​ത്ര​വ​രെ​യു​ള്ള​വ​രു​ടെ​ ​പ​ട്ടി​ക.​ ​മ​ക​ളു​ടെ​ ​സു​ര​ക്ഷി​ത​മാ​യ​ ​ഭാ​വി​യെ​ ​ഓ​‌​ർ​ത്ത് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്ര​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​വ​സ്തു​വും​ ​ആ​ഡം​ബ​ര​ ​കാ​റും​ ​ന​ൽ​കി​ ​കെ​ട്ടി​ച്ച​യ​ച്ച​ ​എ​ത്ര​യെ​ത്ര​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ് ​ദു​ര​മൂ​ത്ത​ ​ആ​ർ​ത്തി​പ​ണ്ടാ​ര​ങ്ങ​ളു​ടെ​ ​അ​ത്യാ​ഗ്ര​ഹ​ത്തി​നൊ​ടു​വി​ൽ​ ​തീ​കൊ​ളു​ത്തി​യും​ ​വി​ഷം​കു​ടി​ച്ചും​ ​ഒ​രു​മു​ഴം​ ​ക​യ​റി​ലും​ ​ജീ​വ​നൊ​ടു​ക്കി​യ​ത്.​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം​ ​മ​ല​യാ​ളി​ക​ളു​ടെ​
മനോഭാവത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റമുണ്ടായാൽ മാത്രമേ സ്ത്രീധനത്തെചൊല്ലിയുള്ള തർക്കങ്ങളും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസവും സൗന്ദര്യവും ജോലിയുമുള്ള പെൺകുട്ടികൾപോലും വിവാഹക്കമ്പോളത്തിൽ വിലപേശലിന് വിധേയമാകുന്ന നാട്ടിൽ നിയമ നടപടികൾകൊണ്ടുമാത്രം സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല

പ്രിയങ്ക, ഉണ്ണി പി രാജ്

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മേനി നടിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ സംബന്ധിച്ച് 1256 കേസുകൾ മാത്രമാണ്2018ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2019ൽ കേസുകളുടെ എണ്ണം 2076 ആയി. 820 കേസുകളുടെ വർദ്ധനയാണ് ഉണ്ടായത്. സ്ത്രീകൾക്ക് നേരെ നടന്ന വിവിധ അതിക്രമങ്ങളിലായി 4579 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഭർതൃ വീടുകളിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കിയ നിയമം വന്നിട്ട് 60വർഷമായി 1961ലെ നിയമം ഒന്നിലേറെ തവണ ബേദഗതി ചെയ്തു കർശനമാക്കി. കേരളത്തിലാകട്ടെ ഇതനുസരിച്ചുള്ള ചട്ടങ്ങളും പുതുക്കി. പക്ഷെ, സ്ത്രീധനം തുടരുന്നു. അത് നിയമം ലംഘിച്ചും നിയമ പ്പഴുതുകൾ ഉപയോഗിച്ചും നിലനിൽക്കുന്നു. പലപ്പോഴും ഈ നിയമ വിരുദ്ധത തക്കു കോടതി കൾക്ക് പോലും നിശബ്ദ മായി അംഗീകാരം നൽകേണ്ടി വരുന്നു.

സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും അഞ്ചു വർഷത്തിൽ കുറയാത്ത ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനാൽ തന്നെ കൊടുത്തവരാരും സ്ത്രീധന നിയമ പ്രകാരമുള്ള അന്വേഷണവുമായി സഹകരിക്കില്ല. മറിച്ചു കൊടുത്തതെങ്ങനെയെങ്കിലും തിരികെ വാങ്ങുകയെന്ന മിനിമം ആവശ്യമേ ഉന്നയിക്കാറുള്ളൂ.

അർച്ചന, സുരേഷ്

സ്ത്രീധനത്തിനെതിരെ കർശനമായ ബോധവൽക്കരണവും കർശന നിയമനടപടികളും തുടരണം. എന്നാൽ അത് മാത്രം പോരാ. വിവാഹമെന്നത് പെൺ കുട്ടികൾ സ്വന്തമായ തൊഴിലോ വരുമാന മാർഗ്ഗമോ ഉണ്ടായ ശേഷം അവർ എടുക്കുന്ന തീരുമാനമാകണം. സ്ത്രീയുടെ സാമ്പത്തിക സാശ്രയത്വം ഉറപ്പാക്കുന്ന നടപടികൾ ശക്തമായാൽ മാത്രമേ ഇത് പ്രായോഗികമാവൂ.വിവാഹം വേണോ വേണ്ടയോ എന്നത് അടിച്ചേൽപ്പിക്കേണ്ട തീരുമാനമല്ല.

നിയമനടപടികൾ ക്കൊപ്പം ഈ സാമൂഹ്യ ജാഗ്രത കൂടി ശക്തമായാൽ മാത്രമേ സ്ത്രീധനം അടക്കമുള്ള വിപത്തുക്കളെ മറികടന്ന് ഒരു പരിഷ് കൃത സമൂഹമായി നമുക്ക് മാറാനാവൂ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.