ജാമ്യം ലഭിച്ച് മകന്‍ ബിനീഷ് നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കോടിയേരി ബാല കൃഷ്ണന്‍.കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഉദ്ദേ ശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: ജാമ്യം ലഭിച്ച് മകന്‍ ബിനീഷ് നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കോടിയേരി ബാലകൃഷ്ണന്‍.കേസ് കോടതിയില്‍ നിലനില്‍ക്കുന്ന തുകൊണ്ട് കൂടുതല്‍ കാര്യങ്ങളില്‍ പ്രതി കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ‘ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല… ‘.കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ.ഡിക്കെതി രെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്ന തെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നകാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.കോടിയേ രി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടു ക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തില്‍ തിരിച്ചെത്തി. ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നി റങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.