മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേ ക്കും. അറസ്റ്റിലായ മുഖ്യപ്രതി ശിവമോഗ സ്വദേശി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീ കരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു
മംഗലൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേക്കും. അറ സ്റ്റിലായ മുഖ്യപ്രതി ശിവമോഗ സ്വദേശി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ ന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയില്‍ ചികി ത്സയില്‍ കഴിയുന്ന ഷാരിഖില്‍ നിന്ന് വിവരങ്ങള്‍ തേടി.
സ്ഫോടനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത സ്ഫോടന സാമഗ്രികള്‍ ആലുവയിലായിരു ന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാ ണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കൂടാതെ പ്രതിക്ക് എറണാകുളത്തെ ചിലരി ല്‍ സഹായം ലഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ ണാടക പൊലീസ് പറഞ്ഞു. ഐഎസിനോട് കടുത്ത ആഭിമുഖ്യമു ള്ളയാളായിരുന്നു ഷാരിഖ്. ഡാര്‍ക്ക് വെബ് വഴിയാണ് കൂട്ടാളികളുമായി ഇയാള്‍ ബന്ധപ്പെട്ടത്. ഇയാള്‍ ബന്ധപ്പെട്ടവരില്‍ ഒരു സംഘടന ഐ എസ് ആഭിമുഖ്യമുള്ള അല്‍ ഹിന്ദ് ആണെന്നും കര്‍ണാടക പൊലീസ് എഡിജിപി അലോക് കുമാര്‍ പറ ഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഷാരിക് ഡാര്‍ക്ക് വെബ് വഴിയാണ് തീവ്രവാദ ബ ന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ശിവമോഗയിലെ ഒരു നദീതീരത്ത് ആളൊ ഴി ഞ്ഞ സ്ഥലത്തെത്തി ഷാരിക്കും കൂട്ടാളികളും ചേര്‍ന്ന് ബോംബ് സ്ഫോടനം പരീക്ഷിച്ചതായും വിവര മുണ്ട്. സെപ്റ്റംബര്‍ 19നാണ് പരീക്ഷ ണ സ്ഫോടനം നടത്തിയതെന്നും എഡിജിപി അലോക് കുമാര്‍ അറി യിച്ചു.
മുഖ്യപ്രതി ഷാരിഖ് ഐഎസ് വേഷം ധരിച്ച് പ്രഷര്‍ കുക്കര്‍ ബോംബിന്റെ മോഡലും പിടിച്ചുകൊണ്ടു നി ല്‍ക്കുന്ന ചിത്രവും അന്വേഷണത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ കോയമ്പത്തൂരില്‍ നടന്ന സ്ഫോടനത്തിന് മുമ്പ് ഷാരിഖ് കോയമ്പത്തൂരിലും ചെന്നിരുന്നു. തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നു. സ്ഫോടനത്തിനുള്ള വസ്തു ക്കള്‍ ഓണ്‍ലൈനായി കേരളത്തിലെ ഒരു വിലാസത്തിലാണ് എത്തിയിരുന്ന തെന്നും പൊലീസിന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.