മലയാളികള്‍ക്ക് സ്വര്‍ണത്തിനൊപ്പം ഏറ്റവുമേറെ ഭ്രമമുള്ള നിക്ഷേപ മാര്‍ഗമാണ് ഭൂമിയെങ്കിലും ആവശ്യം വരുമ്പോള്‍ വില്‍പ്പന നടത്തുക ഒട്ടും എളുപ്പമല്ല. വില്ക്കാന് ഏറെ സമയമെടുക്കുന്ന ആസ്തിയാണ് ഭൂമിയും കെട്ടിടങ്ങളും. വാങ്ങാന്‍ ആളുകളെത്താത്തതും ഇടപാടുകളിലെ കാലതാമസവും ഏജന്റുമാര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും ഉദ്ദേശിച്ച വില കിട്ടാത്തതുമൊക്കെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരെ പലപ്പോഴും മടുപ്പിക്കുന്ന കാര്യങ്ങളാണ്.
ഭൂമിയോ ഭവനമോ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് നി ക്ഷേപം തലവേദനയാകുന്നത് ഒരു പരിധി വ രെ ഒഴിവാക്കാം. സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ കുരുക്കുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന് പിതൃസ്വത്താണെങ്കില്‍ അതിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. വെള്ളകരം, ഭൂനികുതി തുടങ്ങിയ വിവിധ നികുതികള്‍ കൃത്യമായി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അംഗീകൃത സര്‍ക്കാര്‍ ഏജ ന്‍സികളുടെ അംഗീകാരമുള്ള പ്ലോട്ട് ആണെ ന്ന് ഉറപ്പുവരുത്തണം.
ഭൂമിയോ കെട്ടിടമോ വില്ക്കുമ്പോള് അത് ശരിയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് വാങ്ങുന്നവരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. നിങ്ങളുടെ കൈവശമുള്ള ഭൂമിയാണ് വില്‍ ക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ അതിന്റെ അതിരുകള്‍ കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രദ്ധിക്കണം. കയ്യേറ്റങ്ങള്‍ തടയാനും ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. വില്‍ പ്പന നടത്തുന്നത് വീടോ ഫ്ളോറ്റാ ആണെങ്കില്‍ അതിന്റെ അറ്റക്കുറ്റപ്പണികള്‍ കൃത്യമായി ചെയ്യണം. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം വാങ്ങുന്നയാളെ ബോധ്യപ്പെടുത്തുകയും അറ്റക്കുറ്റപ്പണിക്കായി പ്രദേശത്തുള്ള ഒരു കരാറുകാരനെ ചുമതലപ്പെടുത്തി നല്‍കുകയും വേണം. അറ്റക്കുറ്റപ്പണിക്കുള്ള ചെലവ് എത്രയെന്ന് കരാറുകാരനോട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ഇ ത് വാങ്ങുന്നയാളെ അറിയിക്കുകയും വേണം. വിലയില്‍ നിന്നും ഈ തുക തട്ടികിഴിക്കാം.
കെട്ടിടം പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം. വൈദ്യുതി കണക്ഷന് സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. മോശമായി ചെയ്ത അറ്റക്കുറ്റപ്പണികള്‍ കെട്ടിടത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയമുണര്‍ത്താം.
കെട്ടിടത്തിന് മുപ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ സ്ട്രക്ചറിനെ ബലപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വാ ങ്ങുന്നവരെ അറിയിക്കുകയും ചെയ്യണം.
ഭൂസ്വത്തിനും കെട്ടിടങ്ങള്‍ക്കും ശരിയായ വില നിര്‍ണയിക്കുക ഒട്ടും എളുപ്പമല്ല. വില നിര്‍ണയിക്കുന്നതില്‍ വിദഗ്ധരായവരുടെ സേ വനം ഇക്കാര്യത്തില്‍ തേടാവുന്നതാണ്. പ്രദേശത്തെ വിപണി നിലവാരത്തെ കുറിച്ച് സ്വ ന്തം നിലയില്‍ അന്വേഷണങ്ങള്‍ നടത്താ നും ശ്രദ്ധിക്കണം. ഒന്നിലേറെ റിയല്‍ എസ്റ്റേറ്റ് ഏജ ന്റുമാരുമായി സംസാരിക്കുന്നതും വില നിലവാരത്തെ കുറിച്ച് ഏകദേശ ധാരണ സൃഷ്ടിക്കാനുതകും.
ഒരു തവണ വില നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വാങ്ങാന്‍ താല് പ്പര്യപ്പെടുന്നവരുമായി ചര്‍ച്ച നടത്താം. എന്നാ ല്‍ പ്രദേശത്തെ വിപണിയിലുള്ള ഏകദേശ വിലയേക്കാള്‍ വളരെ ഉയര്‍ന്ന വില നിശ്ചയിച്ചാല്‍ അത് വാങ്ങാനെത്തുന്നവരെ പിന്തിരിയാന് പ്രേരിപ്പിച്ചേക്കും. ഏജന്റുമാരുടെ സേവ നം ഈ രംഗത്ത് പലപ്പോഴും ആവശ്യമായി വരും. ഇടപാട് സുഗമമായി നടത്താനായി വി ശ്വസ്തരായ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രദ്ധിക്കണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.