വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വാറങ്കല്‍ സുബദാരി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാണ്
തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യ സഭാം ഗം ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വാറങ്കല്‍ സുബദാരി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാണ്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫി സ് ഉപരോധിച്ചത്. നിരവധി സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും ഹനുമാന്‍കൊണ്ട പൊ ലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐയുടെ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചിരിക്കുന്ന ത്. മെയ് പതിനെട്ടിന് സമാനമായ രീതിയില്‍ ബിനോയ് വിശ്വത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നൂറുകണക്കിന് കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ വിട്ട യയ്ക്കുകയായിരുന്നു.
വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കയ്യടക്കിയെന്ന് ആരോപിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ സമരം നട ക്കുന്നത്. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നിക ത്തിയതായി സിപിഐ ആരോപിക്കുന്നു. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറി ലധികം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.