Breaking News

ഭീമന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ ; റഷ്യയെ തുരുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും

റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷി കളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തി. പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മി സൈലു കള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം എത്തിയതെന്ന് യുഎസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന്‍ അതിര്‍ ത്തിയില്‍ എത്തി. പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം എത്തിയതെന്ന് യുഎസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍
ജാവലിന്‍ ടാങ്ക് വേധ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍, വെടിമരുന്ന്, സ്റ്റിംഗര്‍ എയര്‍ ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയാണ് ആയുധ ശേഖരത്തിലുള്ളത്.

അതേ സമയം ഉക്രൈന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നല്‍കാനുള്ള ഉത്തരവില്‍ ശനി യാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചത്. ഇതിനു പിന്നാ ലെയാണ് ആയുധങ്ങളുമായി വിമാന ങ്ങള്‍ യുക്രൈനിലേക്കു തിരിച്ചതെന്നും അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാ ണ്, ആയുധങ്ങള്‍ എത്തുന്ന തെന്നുമാണ് വാര്‍ത്തകള്‍.

ആയുധങ്ങള്‍ ഉക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനി ക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി ഉക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

ബൈഡന്‍ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ സഹായത്തില്‍ 70 ശതമാനവും ഇതിനകം കൈമാറി ക്കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തയാഴ്ച യോടെ ശേഷിച്ച ആയുധങ്ങള്‍ കൂടി ഉക്രൈനില്‍ എത്തിക്കും.

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ

റഷ്യക്കെതിരേ ലോകം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടെ യുദ്ധം പത്താം ദിനത്തില്‍ ഫേസ്ബുക്കി നും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം. റഷ്യയെക്കുറിച്ചോ സൈന്യത്തെക്കുറിച്ചോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ഉറപ്പാ ക്കുന്ന പുതിയ നിയമത്തിലും പുടിന്‍ ഒപ്പുവച്ചു. റഷ്യക്കെതിരേ ഉപരോധം ആവശ്യ പ്പെടാനും പാടില്ല. ആവശ്യപ്പെട്ടാല്‍ പിഴയോ ജയില്‍ ശിക്ഷയോ ഉറപ്പാക്കുകയാണ് ലക്ഷ്യം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.