Home

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം ; യാസിന്‍ മാലിക്കിന് ജീവപര്യന്തം വിധിച്ച് എന്‍ഐഎ കോടതി

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവി ധി

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേ താണു ശിക്ഷാവിധി. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെ ന്നായിരുന്നു എന്‍ഐഎ വാദം.

വിവിധ കേസുകളിലായി രണ്ടു ജീവപര്യന്തവും അഞ്ചു കേസുകളിലായി 10 വര്‍ഷം വീതം തടവുശി ക്ഷ യുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ശ്രീനഗര്‍ സ്വദേശിയായ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി ഈ മാസം 19ന് വിധി ച്ചിരുന്നു.കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാനായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്.) നേതാവായ യാസിന്‍ മാലിക്ക് രാജ്യന്തരതലത്തില്‍ സംവിധാന മുണ്ടാക്കിയെന്നും കോടതി കണ്ടെത്തിയിരുന്നു.

2016 ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തിനു പിന്നാലെ കശ്മീരില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ മാലിക്കിനു പങ്കുണ്ടെ ന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. അക്രമങ്ങളില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേ ല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മാലി ക്കിനെ കരുതല്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു.

തീവ്രവാദ പ്രവര്‍ത്തനത്തിനു ഫണ്ട് കണ്ടെത്താനുള്ള വിഘടനവാദികളുടെ ഉദ്യമങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നവരിലൊരാളാണെന്നു തെളിവു ലഭിച്ചതോടെ 2019-ല്‍ ദേശീയ അന്വേഷണ ഏജന്‍സി മാലി ക്കിനെ അറസ്റ്റ് ചെയ്തു. യുഎപിഎ അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. വിധി യു ടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പട്യാലഹൗസ് കോടതി സമുച്ചയത്തിനു പുറമേ ജമ്മു-കശ്മീരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.