യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാകിസ്ഥാന്‍, ചൈന രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തിനിടെ മുന്നറി യിപ്പ് നല്‍കി
ന്യൂയോര്‍ക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഭീകരവാദത്തിനെ തിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുഎന്‍ പൊതുസഭയെ അഭിസം ബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍, ചൈന രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തിനിടെ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോള്‍ ലോകം വളരുകയാണെന്നും മോദി യു എ ന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പ റഞ്ഞു. ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചി ന്തയും വര്‍ധിക്കുയാണ്.ശാസ്ത്രീയാടിത്തറയുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. ഭീകരത യെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ അത് വിനയാകും.അഫ്ഗാനിസ്ഥാനെ സ്വാര്‍ത്ഥ താത്പര്യത്തിനായി ഉപയോഗിക്കരുത്. അഫ്ഗാനിസ്ഥാനിലെ ജനതയെ സംരക്ഷിക്കാന്‍ ലോകത്തിന് ഉത്തരവാദിത്വമുണ്ട്. അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ന്യൂനപക്ഷങ്ങ ളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനമെന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാര്‍ഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്കു കടന്നു. ഞങ്ങളുടെ നാനാത്വമാണു ശ ക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം.
ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവര്‍ ക്കും വാക്‌സീന്‍ നല്കാന്‍ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനി വാര്യമാണെന്നും മോദി പറഞ്ഞു. കോവിഡിനെതിരെ പോരാടി ജീവന്‍ വെടിഞ്ഞവര്‍ക്കെല്ലാം ആ ദരം അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്ര ധാനമന്ത്രി പറഞ്ഞു.
സമുദ്രം എന്നു പറയുന്നത് വ്യാപാരത്തിനും സമുദ്ര സമ്പത്തിനുമായാണ് ഉപയോഗിക്കേണ്ടത്. അ ത് കൈവശം വയ്ക്കനോ കൈയടക്കാനോ ഉള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്. അ ത് കൃത്യമായി തടയണം. ഇന്തോ- പസഫിക്ക് മേഖലയിലെ സമുദ്രമേഖലകള്‍ കൈവശപ്പെടുത്താ നുള്ള നീക്കം തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.