Kerala

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇട വേ ളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാ ക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തി ന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

ചിത്രത്തിന്റെ ടൈറ്റില്‍ നടന്‍ മമ്മൂട്ടിയാണ് പുറ ത്തുവിട്ടത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സി ന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളുടെ യും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററാണ് ഇന്ന് പുറത്തുവി ട്ടത്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂന ത്ത് അഷ്റഫാണ് സംവിധായകന്‍. ഭാവനയ്ക്കൊപ്പം ഷറ ഫുദ്ദീനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നു.

ഛായാഗ്രാഹണം റുഷ്ദിയും അനസ് നാടോടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിങ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂ ട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുക. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ശബ്ദലേഖനവും ഡി സൈനും ശബരിദാസ് തോട്ടിങ്കലും സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അമല്‍ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അല ക്‌സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, കിരണ്‍ കേശവ് ക്രിയേറ്റീവ് ഡയറക്ടറും ഫിലിപ്പ് ഫ്രാന്‍സി സ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡില്‍മുനിയും കാസ്റ്റിംഗ് അബു വലയം കുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.