Breaking News

ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

തൃശൂ‍ർ : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുപോകും

ഇന്നലെ തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ നടന്ന പൊതു​ദ‍‍‍ർശനത്തിൽ നടൻ മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടൻ മാരാർ, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രിയനന്ദനൻ, ജയരാജ്,സിബി മലയിൽ, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് പ്രിയ ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു പി ജയരാജന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.