കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാ വിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേറാമി നെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്
ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാവിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേ റാമിനെയാണ് (60) സമീപവാസി യായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലി ന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു.
ഇതിനു പിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാ ഴ്ച രാവിലെയാണ് മംഗേറാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി യത്. പുതപ്പിനുള്ളില്‍ ചോരയില്‍ കു ളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയി ലെടുത്തത്.
ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃ ത്യം നടത്തിയതെന്നും പ്രതി മൊഴി നല്കി. സുനിലിന്റെ ഭാര്യയായ 26-കാരിയും മംഗേറാമിന്റെ മകനായ 25-കാരനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് ഒളിച്ചോടിയത്. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാ മുകനൊപ്പം നാടുവിട്ടിരു ന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നും പോലീസ് പറ ഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.