ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശ മില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേ ശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്
കൊച്ചി:ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശ മില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേ ശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി തോമ സാണ് പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചത്. ഫാ. ജെ യിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണെന്നും അതില്‍ വീടു വച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ പറഞ്ഞു. താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇ തില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്റി ചൂ ണ്ടിക്കാട്ടി.
ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്ന് ഡേവിസ് റാഫേല്‍ പറഞ്ഞു . പ്രായോഗികമായി, വിവാഹത്തോടെ താന്‍ ഇവിടെ ദത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് മരുമകന്‍ വാദിച്ചു. എന്നാല്‍ വിചാരണക്കോടതി ഇതു തള്ളി. ഇതു ചോദ്യം ചെയ്താണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.
മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.