പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി സരസ്വതി (61)യാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി സരസ്വതി(61)യാ ണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വ കാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ജയന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 2014 ല്‍ ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മധുവിന്റെ അമ്മയാണ് സരസ്വതി. ത ന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയന്‍ സരസ്വതിയെ കൊലപ്പെടുത്തി യതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മധു ജയിലി ലേക്ക് പോയതിന് പിന്നാലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായര്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി യോടെയാണ് സംഭവം. സരസ്വതി താമസിച്ചിരുന്ന വ്യാസപുരം കോളനിയില്‍ വച്ചാണ് വെട്ടി ക്കൊലപ്പെടു ത്തിയത്. സരസ്വതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെട്ടേറ്റ ഭര്‍ത്താവ് ഗുരു താരവസ്ഥയിലാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.