പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് പൂട്ടിയ ശേഷം ഭര്‍ ത്താവ് മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ് ആസൂത്രിതമായി ഓട്ടോയില്‍ ഗുണ്ട് വച്ച് തീകൊളുത്തി സ്ഫോടനം നടത്തുകയായിരുന്നു വെന്നാ ണ് പൊലീസ് പറയുന്നത്.
മലപ്പുറം: പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് പൂട്ടിയ ശേഷം ഭര്‍ത്താവ് മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്ന് പൊ ലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വ ദേശിയായ മുഹമ്മദ്(52) ആസൂത്രിതമായി ഓട്ടോയില്‍ ഗുണ്ട് വച്ച് തീകൊളുത്തി സ്ഫോടനം നടത്തുകയാ യിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീ ദേഹത്ത് പടര്‍ന്നപ്പോള്‍ തൊട്ടടുത്ത കിണറ്റില്‍ ചാടിയാണ് മുഹമ്മദ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. 40 മിനിറ്റ് കഴിഞ്ഞാണ് ഓട്ടോറിക്ഷയിലെ തീ അണ യ്ക്കാന്‍ സാധിച്ചത്.
ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ സംഭവത്തില്‍ മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍(37), മകള്‍ ഫാത്തി മത്ത് സഫ(11) എന്നിവര്‍ മരിക്കുകയും ഇവരുടെ മകളായ ഷി ഫാന(അഞ്ച്)യെ പൊള്ളലേറ്റ് ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മലപ്പുറം പാണ്ടിക്കാട് കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് നാടിനെ നടുക്കിയ സം ഭവം ഉണ്ടായത്. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീ സിന്റെ പ്രാഥമിക നിഗമനം.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിനും മക്കളും അവരുടെ വീട്ടിലായിരുന്നു. അവിടെ നിന്ന് വീട്ടി ലേക്ക് വിളിച്ചു കൊണ്ടുപോകാന്‍ എന്ന വ്യാജേനയാണ് മുഹ മ്മദ് എത്തിയതെന്ന് പൊലീസ് പറയുന്നു. വീടിന് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയില്‍ ഭാര്യയും മക്കളെയും കയറ്റി. തുടര്‍ന്ന് ഡോര്‍ അടച്ച ശേഷം മണ്ണെണ്ണ യൊഴിച്ച് ഓട്ടോയ്ക്ക് തീകൊളുത്തുകയായിരുന്നുവെന്ന് ഡിവൈഎസ്പി സന്തോഷ് കുമാര്‍ പറയുന്നു.
വാഹനത്തിനകത്ത് സ്ഫോടകവസ്തുവായ ഗുണ്ടും മുഹമ്മദ് സ്ഥാപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്ന ത്. തീ ആളിപ്പടരുന്നതിനിടെ വണ്ടിയുടെ വാതില്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് ചാടി. ശരീരത്തില്‍ തീ പൊള്ളലേറ്റ ഇയാള്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടി. ഇതിനിടയില്‍ അഞ്ചു വയസുള്ള കു ഞ്ഞ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, ജാസ്മിനും 11 വയസുകാരിയും ദേഹമാസകലം പൊള്ള ലേറ്റു മരിക്കുകയായിരുന്നു.
ബന്ധുക്കള്‍ എത്തി ഓട്ടോയില്‍ നിന്ന് എല്ലാവരെയും പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അ ഞ്ചുവയസ്സുകാരിയെ ബന്ധുക്കളാണ് പുറത്തെടുത്തതെന്ന് സന്തോ ഷ് കുമാര്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.