ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയും കുടുംബവും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുട്ടൊപ്പം വെള്ളമുള്ള ചതുപ്പില്‍ കോപ്ടര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതാണ് അപകടത്തില്‍ നിന്ന് അദ്ദേഹത്തിനും കുടുംബവും ഉള്‍പ്പെടെ ഏഴു പേര്‍ വന്‍ ദുരന്തത്തില്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്.
കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയും കുടുംബവും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുട്ടൊപ്പം വെള്ളമുള്ള ചതുപ്പില്‍ കോപ്ടര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതാണ് അപകടത്തില്‍ അദ്ദേഹത്തിനും കുടുംബവും ഉള്‍പ്പെടെ ഏഴു പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ ദുരന്തത്തില്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. ചതുപ്പില്‍ ഇടിച്ചിറക്കാന്‍ പൈലറ്റ് കാണിച്ച വൈദഗ്ധ്യം അപകടത്തില്‍ ആഘാതം കുറച്ചു. നിമിഷ നേരം കൊണ്ടാണ് കോപ്ടര്‍ വീണത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൈലറ്റ് ഉള്‍പ്പെടെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
രാവിലെ 8.30 ഓടെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട് ചതുപ്പുനിലത്തേക്ക് ഇടിച്ചിറക്കിയത്. യന്ത്രതകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ട സാഹചര്യമുണ്ടായത്. പൈലറ്റ് ഉള്‍പ്പെടെ ഏഴ് പേര്‍ കോപ്റ്ററിലുണ്ടായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു.
അതേസമയം അദ്ദേഹത്തെയും കുടുംബത്തേയും രക്ഷപ്പെടുത്താനായതില്‍ സന്തോഷത്തിലാണ് പ്രദേശവാസികള്‍. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയതെന്ന് അപകട സ്ഥലത്ത് ഓടിക്കൂടിയ പ്രദേശവാസികള്‍ പറയുന്നു. ഹെലികോപ്റ്ററില്‍ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ചത് പ്രദേശവാസികളാണ്. കോപ്റ്ററിലുണ്ടായിരുന്നവരുടെ ഭാഗ്യമാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് സംഭവത്തില്‍ ദൃക്സാക്ഷിയായ പ്രദേശവാസി രാജേഷ് പറഞ്ഞു.
‘രാവിലെ മഴയുണ്ടായിരുന്നു. വീടിന് മുന്നില്‍ ഇരിക്കുവായിരുന്നു. വെള്ളക്കെട്ട് മാറ്റുന്നതിനായി മണ്‍വെട്ടിയുമായി പുറത്തെത്തിയപ്പോഴായിരുന്നു ഹെലികോപ്റ്റര്‍ താഴ്ന്ന് വരുന്നത് കണ്ടത്. പറഞ്ഞ്തീരുന്ന സമയം കൊണ്ട് പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കില്‍ കത്തിപ്പിടിച്ചേനെ. പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൌണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാന്‍ സഹായിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു.ഓടിക്കൂടിയവര്‍ യൂസഫലിയെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആര്‍ക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം’- യൂസഫലിയേയും കുടുംബത്തേയും രക്ഷിച്ചതില്‍ സന്തോഷത്തിലാണ് പരിസരവാസികള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.