Home

മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി ഇല്ലാതാക്കി ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ

ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാ താക്കിയെന്ന് ലത്തീന്‍ സഭയുടെ ഇടയലേഖനം. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലെ മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മാണം നടന്നുകഴിഞ്ഞുവെന്ന് സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ കമ്പനിയായ ഇ എം സി സിയെ പേരെടുത്തു പറഞ്ഞാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു. ലത്തീന്‍ സഭയുടെ കൊല്ലം രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇടയലേഖനം വായിച്ചത്.

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കു കയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ലേഖനത്തില്‍ കേന്ദ്ര സര്‍ക്കാരിനും വിമര്‍ ശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുന്നു എന്ന് കുറ്റപ്പെടു ത്തുന്ന ഇടയലേഖനത്തില്‍ ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവി ഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനാണ് കേന്ദ്ര സര്‍ക്കാരി നെ വിമര്‍ശിക്കുന്നത്. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖ നം വിമര്‍ശിക്കുന്നുണ്ട്.

ടൂറിസത്തിന്റെയും വികസനത്തിന്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊ ഴിലാളി മേഖലകളെ തകര്‍ത്തെറിയാന്‍ ശ്രമമെന്നും അത്തരം നയങ്ങളും തീരുമാന ങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.