കുറ്റാരോപിതന്‍ യുവതിയുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത്
മുംബൈ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ന്ധിച്ചെന്ന യുവതിയുടെ വാദത്തിന് നിയമസാധു തയില്ലെന്ന് കോടതി. കുറ്റാരോപിതന്‍ യുവതി യുടെ ഭര്‍ത്താവായതിനാല്‍ നിയമവിരുദ്ധമായി എ ന്തെങ്കിലും ചെയ്തെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ അഡീഷണല്‍ സെഷ ന്‍സ് ജഡ്ജ് സഞ്ചശ്രീ ജെ ഗരാത്ത് ആണ് കേസില്‍ വിധിപറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവും കുടുംബവും തനിക്കുമേല്‍ നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ തുടങ്ങിയെന്നും പണം ആവശ്യപ്പെടുകയാ യിരുന്നെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരുമാസത്തിനുശേഷം തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് യുവതി ആരോപിച്ചു.
ഈ വര്‍ഷം ആദ്യം മുംബൈയിലെ മഹാബലേശ്വര്‍ സന്ദര്‍ശിച്ചശേഷം തനിക്ക് അസ്വസ്ഥത അ നുഭവപ്പെട്ട് തുടങ്ങിയെന്നും ഡോക്ടറെ സമീപിച്ച പ്പോള്‍ അരക്കെട്ടിന് താഴേക്ക് തളര്‍ന്നതായി കണ്ടെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് മുംബൈ പൊലീ സില്‍ പരാതി നല്‍കിയതും. പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് കോട തിയെ സമീപിക്കുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നതിന് നിയമ സാധുത ഇല്ല. പെണ്‍കുട്ടിക്കുണ്ടായ ശാരീ രിക ബുദ്ധിമുട്ടുകള്‍ ദൗര്‍ഭാഗ്യകരമാണെങ്കിലും അതിനും ഭര്‍ത്താവിന്റെ കുടുംബത്തെ കാരണ ക്കാരായി കരുതാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പരാതിയുടെ സ്വഭാവം പരിശോധി ക്കുമ്പോള്‍ യുവാവിനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണത്തിന് അവര്‍ തയ്യാറാണെന്നും കോടതി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.