Breaking News

ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് ഭാര്യയ്ക്ക് അവകാശം, അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം : സുപ്രീം കോടതി

ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാ ശമില്ല. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വൈവാ ഹിക ബലാത്സംഗവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി : ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീ ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വൈവാഹിക ബലാത്സംഗ വും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തിലെ 3ബി എ ചട്ടത്തില്‍ പറയുന്ന ലൈംഗിക ആക്രമണത്തെ അതിജീവിച്ചവരുടെ ഗണത്തില്‍, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈം ഗിക ബന്ധത്തിന് ഇരയായവരും ഉള്‍പ്പെടുമെന്ന് കോട തി പറഞ്ഞു. സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതാണ് ബലാത്സംഗത്തിന്റെ പൊതുവായ നിര്‍വചനം. ഭര്‍ത്താവിനാല്‍ ഇത്തരം ബ ന്ധത്തിനു വിധേയമാവുന്ന സ്ത്രീക ളുണ്ട്. അവര്‍ ഗര്‍ഭിണികള്‍ ആവുന്നുമുണ്ട്- കോടതി നിരീക്ഷിച്ചു.

നേരത്തെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്ന ത്. ഇതാണ് സുപ്രീം കോടതി മാറ്റിയിരിക്കുന്നത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തി ല്‍ നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്‌നന്‍സി ചട്ടങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്‌നന്‍സി നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടംബ ബന്ധത്തെ തകര്‍ ക്കുമെന്നും നിരവധി കീഴ്ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടി യാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നല്‍കിയ ഹര്‍ജിയാ ണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പി ക്കാന്‍ അനുമതി നിഷേധി ച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.