Breaking News

ഭര്‍ത്താവിനോട് ജാതി വിവേചനം, ജീവന് ഭീഷണി ; മന്ത്രി ജി സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് യുവതി

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി സുധാകരനെത്രെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിന്‍വലിക്കില്ലെന്നും തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. കേസ് എടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയില്‍ പോകും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി വ്യക്തമാക്കി.

മന്ത്രി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി പൊലിസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.