ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായിഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി യുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്
തിരുവനന്തപുരം: ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായിഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി യുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്. തിരുവ നന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധ ന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരി ശോധന രാത്രി 8.30 വരെ നീണ്ടു.നാദിറ സുരേഷിന്റെ ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാ ടുകളുമായി ബന്ധ പ്പെട്ടായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടര്‍ച്ചയായാണ് ഫാരിസിന്റെ ബിനാമിയെന്ന ആരോപ ണം നിലനില്‍ക്കുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയത്. പരിശോധന മണി ക്കൂറുകള്‍ നീണ്ടു. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെ ടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.
കൊച്ചി അടക്കം ഇടങ്ങളില്‍ കണ്ടല്‍ കാടുകളും പൊക്കാളി പാടങ്ങളും കര്‍ഷകരെ പറ്റിച്ച് കുറഞ്ഞ പൈ സയ്ക്ക് തട്ടിയെടുക്കുന്നതില്‍ പ്രധാനി ആണ് സുരേഷ് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സ്വാധീനം ഉപയോഗിച്ച് ഇവിടങ്ങളില്‍ മണ്ണിട്ട് കരഭൂമി ആക്കി മാറ്റി മറിച്ചു വില്‍പന നടത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
സുരേഷ് കുമാര്‍ നേരത്തെ വീക്ഷണം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി. അതിനുശേഷം ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് മാനേജരും പിന്നീട് കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറു മായി മാറുകയായിരുന്നു. ഈ മാധ്യമ സ്ഥാപനത്തില്‍ നിന്നു പറഞ്ഞുവിട്ട ശേഷം സുരേഷ് ഫാരിസിനു വേണ്ടി ഭൂമി ഇടപാടും ഭൂമി തട്ടിപ്പുമായി ബിനാമിയായി മാറുകയായിരുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സുരേഷ് നടത്തിയതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.