Home

ഭരണ പ്രതിസന്ധി രൂക്ഷം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുറത്തേക്ക്

രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെയ്ക്കാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ലണ്ടന്‍ : രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെയ്ക്കാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാ ഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള്‍ വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തല്‍സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചതായാ ണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയ മിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാ സം രേഖപ്പെടുത്തിയുമാണ് ഋഷി സു നക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദാണ് രാജി വെച്ച രണ്ടാമ ത്തെ മന്ത്രി. മണിക്കൂറുകള്‍ ക്ക് മുന്‍പ് ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ മന്ത്രിയും രാ ജിവെച്ചിരുന്നു.

ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. 24 മണിക്കൂറിനിടെ മന്ത്രിമാര്‍,സോളിസിറ്റര്‍ ജനറല്‍, ഉന്നത നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 34 പേരാണ് രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് ചീഫ്വിപ്പ് ക്രി  സ് പിഞ്ചറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ബോറിസ് ജോണ്‍സന്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു രാജിപ്രളയം.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ ങ്ങളിലും മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു. കോവിഡില്‍ രാജ്യം മുഴു വന്‍ അടച്ചിട്ടപ്പോള്‍ വിരുന്നുകളില്‍ പങ്കെടുത്തതോടെയാണ് ബോറിസ് ജോണ്‍സനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈവി ട്ടത്.

അവസാന ഘട്ടം വരെ പൊരുതാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബോറിസ് ജോണ്‍സണിന്റെ അടു ത്ത അനുയായി പറഞ്ഞു. ഒക്ടോ ബറിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം. സമ്മേളനത്തില്‍ പാര്‍ട്ടി നേതൃസ്ഥാന ത്ത് പുതിയയാളെ അവരോധിക്കുന്ന ത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് ബോറിസ് ജോണ്‍ സണ്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.