ഭണഘടന മൂല്യങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടില്‍ നമുക്ക് കഴിഞ്ഞോ എന്ന് ആത്മപരിശോധിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്ന തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വി ജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡ പ്ര കാരമായിരുന്നു ചടങ്ങുകള്‍. സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സമത്വം ഉറ പ്പുവരു ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കു ന്നതിന് പ്രതിജ്ഞ എടുക്കണം. ജനങ്ങള്‍ക്കിടയിലെ അന്തരം ഇല്ലാതാക്കാന്‍ മുന്നോട്ട് പോകണമെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ മ്മിപ്പിച്ചു. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമാണ് ഇന്ന് ദേശീയ തലത്തില്‍ മുദ്രാവാക്യമായിരി ക്കുന്നത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കണം. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും നാനാത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും ഏകത്വവും അതിന്റെ കരുത്തായി നിലകൊള്ളുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘട നാ സ്ഥാപനങ്ങളുമെല്ലാം ഭരണഘടന വിഭാവനം ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാകുക. ഭരണഘടന മൂല്യങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിലുള്ള പ്രതി ജ്ഞ സ്വാതന്ത്ര്യ ദിനത്തിലെടുക്ക ണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരി കാലത്ത് ജീവന് സംരക്ഷണം നല്‍കുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങ ളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തില്‍ എടുക്കണം. ഒപ്പം ജീവനോ പാധികള്‍ നിലനിര്‍ത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. കൂള്‍ വി ദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഊന്നല്‍കൊടുക്കേണ്ടതുണ്ട്. പ്രകൃതിയേയും ചേര്‍ത്തു പിടിച്ചുകൊണ്ടു ള്ള വികസനമാണ് നടത്തേണ്ടത്. പരിസ്ഥിതി സൗഹൃദ വികസനനയം എന്ന കാഴ്ചപ്പാടിന്റെ അടി സ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.