Kerala

ഭരണം പിടിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിലുള്ള വിശ്വാസംകൊണ്ട്: പിണറായി

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ഭരിക്കുമെന്നാണ് ബിജെപിയുടെ നേതാവ് പറഞ്ഞത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താന്‍ 71 സീറ്റ് കിട്ടേണ്ടയിടത്ത് 35 കിട്ടിയാല്‍ ഭരിക്കുമെന്ന് പറയുന്നത് എങ്ങനെയാണ്. അവിടെയാണ് കോണ്‍ഗ്രസിലുള്ള ബിജെപിയുടെ വിശ്വാസം. ഒരു ഫിക്‌സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് ഇവിടെയുണ്ട്. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് യുഡിഎഫിനെ പിന്തുണക്കുന്നവര്‍ പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ വഞ്ചിതരാകരുതെന്നാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി തട്ടാരിയില്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുകാരായി ജയിച്ചു വന്നവരെല്ലാം ബിജെപിക്കാരായത് എത്ര സ്ഥലത്ത് കണ്ടു. കോണ്‍ഗ്രസിനെ ജയിപ്പിച്ചതുകൊണ്ടു മാത്രം നിലനില്‍ക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെയാണ് പറഞ്ഞത്. വലിയ ഭൂരിപക്ഷം ഉണ്ടായാലേ നിലനില്‍ക്കൂവെന്നല്ലേ പറഞ്ഞത്. എന്നിട്ടും നയത്തില്‍ എന്തങ്കിലും പിഴവ് പറ്റിയോ എന്ന് നിങ്ങള്‍ പരിശോധിച്ചോ. ബിജെപി ആകാന്‍ മടിയില്ല എന്ന് പരസ്യമായി പറയുന്ന കോണ്‍ഗ്രസ് നേതാവ് ഇവിടെ ഇല്ലേ. എന്നിട്ട് പറയുകയാണ്, കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ ബിജെപി വളരുമെന്ന്. എവിടെയെങ്കിലും നിങ്ങള്‍ക്ക് ബിജെപിയെ ചെറുത്തു നില്‍ക്കാനായോ.

മതനിരപേക്ഷ മനസുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. മതനിരപേക്ഷതയ്ക്ക് രാജ്യത്ത് വലിയ ആപത്ത് സംഭവിക്കുകയാണ്. ആര്‍എസ്എസ് ആണ് ഭരണഘടനയെ തകര്‍ക്കാന്‍ എന്നും ശ്രമിച്ചത്. ഒരു കാലത്ത് രഹസ്യമായി ചെയ്തു. ഇപ്പോള്‍ പരസ്യമായി ചെയ്യുന്നു. എല്ലാ രാഷ്ട്രങ്ങളും തള്ളിപ്പറഞ്ഞ ഹിറ്റ്ലര്‍ മാതൃക ആര്‍എസ്എസ് മാത്രമാണ് ഉള്‍ക്കൊണ്ടത്. അവര്‍ക്ക് ശരിയെന്നു തോന്നുന്നത് അവര്‍ ഇവിടെ നടപ്പാക്കുന്നു. മതനിരപേക്ഷ ശക്തികള്‍ ഇത് ചോദ്യം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഭരണഘടന സംരക്ഷിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോടൊപ്പം ചേര്‍ന്നു നിന്നു.
കേരളം ഇന്ന് സ്വീകരിക്കുന്ന നിലപാട് കൂടുതല്‍ ശക്തിപ്പെടണമെന്ന് മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കേണ്ടത്. വര്‍ഗീയതയുടെ അടയാളം പേറുന്നവര്‍ക്ക് ഇതിന് കഴിയില്ല.

പല വിഷയങ്ങളിലും വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനെയാണ് നാം കണ്ടത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇത്രയും ദുര്‍ബലമാകാന്‍ കാരണമെന്താണ്. നിരവധി വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി എന്താണ്. നേതാക്കള്‍ എവിടെയാണിപ്പോള്‍. എത്രപേരാണ് ബിജെപിയിലെത്തിയത്. എന്നിട്ടും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായോ. എവിടെയാണ് തെറ്റിയതെന്ന് നോക്കി തിരുത്തിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.