ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരു ന്ന തായാണ് പൊലീസിനു ലഭിച്ച വിവരം
പത്തനംതിട്ട : ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്നാണ് ലൈലയുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ ഭഗ ല്‍ സങ്ങിനെ കൊലപ്പെടുത്താന്‍ പദ്ധതിയി ട്ടത്.ഇയാളെ കൊലപ്പെടുത്തിയശേഷം ഇരുവരും ഒന്നി ച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.
ആദ്യ നരബലി നടന്ന ശേഷം ഭഗവല്‍ സിങ്ങ് മാനസിക സമ്മര്‍ദം പ്രകടിപ്പിച്ചിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവല്‍ വഴി കൊലപാതക രഹസ്യം പുറത്തു പോകുമോ എന്ന് മറ്റു രണ്ടു പ്രതി കളും ഭയപ്പെട്ടിരുന്നു. ഇതാണ് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയി ടാന്‍ കാരണം. സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലയുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണം നരബലി യുടെ രഹസ്യ ങ്ങള്‍ തേടിയെത്തുമെന്നു പ്രതികള്‍ ഒരിക്കലും കരുതിയില്ല.
രണ്ടാമത്തെ നരബലി നടത്തിയതിന്റെ അടുത്ത ദിവസം പ്രതികള്‍ തിരുമ്മല്‍ ചികിത്സയ്ക്കായി പോ യിരുന്നു. നരബലിക്ക് തൊട്ടടുത്ത ദിവസമാണ് മലയാലപ്പുഴ സ്വദേശിയു ടെ വീട്ടിലെത്തി ഭഗവല്‍ സിങ്ങും ലൈലയും തിരുമ്മല്‍ ചികിത്സ നടത്തിയത്. സെപ്റ്റംബര്‍ 16നാണ് പത്മയെ കൊലപ്പെടു ത്തുന്നത്. 27 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എ ത്തി പ്രതികള്‍ തിരുമ്മല്‍ ചികിത്സ നടത്തി. ശനി യാഴ്ചയാണ് അവസാനം എത്തിയത്.
താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങ ള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തം കണ്ടാ ല്‍ തനിക്ക് ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. പണം മോഹിപ്പിച്ചാണ് പത്മയെയും റോ സ്ലിയെയും ഷാഫിഭഗവല്‍സിങ്‌ലൈല സംഘം കുടുക്കിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റി പ്പോര്‍ ട്ടില്‍ പറയുന്നു. പത്മയെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ നടത്തിയ അതിഭീകരമായ പീഡനം റിപ്പോര്‍ട്ടില്‍ പൊലീസ് വിവരിക്കുന്നുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.