Breaking News

ഭക്ഷ്യസുരക്ഷ; പരിശോധനയുമായി ദോഹ മുൻസിപ്പാലിറ്റി.

ദോഹ : രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിൽ വ്യാപക പരിശോധന. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം 15 ദിവസങ്ങളിലായി ഇൻഡസ്ട്രിയിൽ ഏരിയയിലെ  167 ലധികം ഭക്ഷ്യ ഉൽപാദന, വിതരണ കമ്പനികളിലാണ്  പരിശോധന നടത്തിയത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, പാക്കേജിങ്, സംഭരണം, വിതരണം, വിപണനം  എന്നിവയിൽ ആരോഗ്യ സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരിശോധനകൾ.
ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചില കമ്പനികൾ വീഴ്ച വരുത്തിയതായി കണ്ടെത്തി. ശീതീകരിച്ച ഗോഡൗണുകളിൽ  സൂക്ഷിക്കേണ്ട വസ്തുക്കൾ അത്തരം ഇടങ്ങളിൽ തന്നെ സൂക്ഷിക്കുന്നു  എന്ന്  ഉറപ്പ് വരുത്തുന്നതിൽ കമ്പനികൾ ശ്രദ്ധിക്കണമെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ വിതരണ സമയത്ത് സുരക്ഷിതവും ശരിയായതുമായ രീതിയിലാണോ നടക്കുന്നതെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
പരിശോധന  നടത്തിയ  മുൻസിപ്പൽ  അധികൃതർ 96 വ്യത്യസ്ത ഭക്ഷ്യ വസ്തുക്കളുടെ  സാംപിളുകൾ  സെൻട്രൽ ലബോറട്ടറിയിൽ പരിശോധനക്കും  വിധേയമാക്കി. കൂടാതെ ഭക്ഷ്യ  വസ്തുക്കൾ  സുരക്ഷിതമായി  സൂക്ഷിക്കേണ്ടതിന്റെ  അനിവാരൃയതയെ  കുറിച്ച് കമ്പനി  അധികൃതർക്കിടയിൽ മുൻസിപ്പൽ ഉദോഗസ്ഥർ ബോധവത്കരിക്കരണം നടത്തുകയും ചെയ്തു.
ക്യാംപെയ്നിൽ 30-ലധികം ഫുഡ് ഇൻസ്‌പെക്ടർമാരും മൃഗഡോക്ടർമാരും ആരോഗ്യ വിഭാഗം മേധാവികളും പങ്കെടുത്തു. റെഗുലേഷൻ ഓഫ് ഹ്യൂമൻ ഫുഡ് കൺട്രോൾ നിയമത്തിന്റെ  വെളിച്ചത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ ഈ പരിശോധന നടത്തുനത്. വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷിതത്വവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യതയും ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിശോധനകളെന്നും അധികൃതർ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.