ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്.
കാസര്‍കോട്: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബ ന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും
ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷി ച്ചി രിക്കുന്നത് ശ്രദ്ധയില്‍പെട്ട തി നെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയതാണ് ഡോക്ടര്‍ക്ക് നേരെ അക്രമണത്തിന് കാരണം. ഞായറാഴ്ച രാവിലെ പത്തോടെ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ സി റെസ്റ്റോറന്റിലാണ് സംഭവം.
ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെ ത്തിയ ഡോക്ടര്‍ ശുചിമുറി യില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കു ന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇതി നിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ ത്തി മൊബൈല്‍ പിടിച്ചു വാങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. ഫോണ്‍ ഡോ ക്ടര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. മര്‍ദ്ദനമേറ്റ ഡോക്ടറും സം ഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഡോക്ടറെ മര്‍ദ്ദിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഭ ക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്ന വേളയിലാണ്, ശുചിമുറിയോടുചേര്‍ന്ന് ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ കയ്യേറ്റം ചെയ്ത സം ഭവമുണ്ടായത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.