Gulf

ശുചിത്വമില്ലാതെ ഭക്ഷണം സൂക്ഷിച്ചു, അബുദാബിയിലെ പ്രമുഖ റസ്റ്റൊറന്റ് അധികൃതര്‍ അടച്ചു പൂട്ടി

പ്രമുഖ ഭക്ഷണ ശാല ശൃംഖലയുടെ അബുദാബിയിലെ ശാഖയാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത്

ബുദാബി  : സ്വദേശികളുടെയും മറ്റും ഇഷ്ട ഭക്ഷണശാല മുനിസിപ്പല്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അടച്ചു പൂട്ടി മുദ്രവെച്ചു. ഇലക്ട്ര സ്ട്രീറ്റിലെ അല്‍ ഇബ്രാഹിം എന്ന പ്രമുഖ ഭക്ഷണ ശാലയാണ് അടച്ചത്.

ഇവിടെ ഭക്ഷണസാമഗ്രികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ സൂക്ഷിച്ചതായി അധികൃതര്‍ കണ്ടെത്തി.

മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് കാരണം. അബുദാബി അഗ്രികള്‍ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അഥോറിറ്റിയാണ് പരിശോധന നടത്തിയത്.

നേരത്തെ പരിശോധന നടത്തുകയും ഭക്ഷ്യ സാമഗ്രികള്‍ ശുചിത്വമില്ലാതെ സൂക്ഷിക്കുന്നത് കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു.

ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കും മുമ്പ് മതിയായ രീതിയില്‍ അന്തരീക്ഷ ഊഷ്മാവിലേക്ക് എത്തുന്നതിനു മുമ്പ് പാചകത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇങ്ങിനെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഭക്ഷ്യ സാമഗ്രികള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇടങ്ങള്‍ ഒട്ടും ശുചിത്വം ഇല്ലാതെയായിരുന്നു. ഇത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണശാല അടച്ചു പൂട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ഇവരുടെ തന്നെ മദീനത്ത് സായിദ് ശാഖ 2011 ല്‍ അടച്ചു പൂട്ടിയിരുന്നു. ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറുകളില്‍ പാറ്റകളും, എലികളും വിഹരിക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സ്ഥാപനം അന്ന് അടച്ചു പൂട്ടിയത്.

പഴകിയ മാസംങ്ങളും മറ്റും സൂക്ഷിച്ചതിന് വന്‍ തുക പിഴയിട്ടു. 85 കിലോ മാംസം നശിപ്പിച്ചുകളയുകയും ചെയ്തു.

ബുദാബിയിലെ ഭക്ഷണ ശാലകള്‍ ശുചിത്വത്തിലും ഗുണനിലവാരത്തിലും അധികൃതര്‍ നല്‍കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകുുകയുള്ളുവെന്നും നിയമലംഘനം കണ്ടെത്തിയാല്‍ അടച്ചുപൂട്ടല്‍ പോലുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.