കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്.സിയിൽ നിന്നാണ് ബ്‌ളാസ്‌റ്റേഴ്‌സിലെത്തിയത്.
റിയൽ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട. ആറു മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിച്ചു. ഐ.ലീഗ് സീസണിൽ രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബർൺപൂരിൽ നിന്നുള്ള റിത്വിക് മോഹൻ ബഗൻ അക്കാദമിയിൽ പരിശീലനം നേടി. സി.എഫ്.എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ തന്റെ ഫുട്ബാൾ ജീവിതം ആരംഭിച്ചു. കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഘട്ട് എഫ്.സിക്കായി കളിച്ചു. 2018 ഡിസംബറിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും കഴിവും കൊണ്ട് ശ്രദ്ധ നേടി.
‘കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. കരിയറിലെ സുപ്രധാന വഴിത്തിരിവാണിത്. ടീമിന് എന്റെ പരമാവധി നൽകാനും ആരാധകർക്ക് സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ‘ റിത്വിക് പറഞ്ഞു.
‘യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കുന്നുണ്ട്. ചെറുപ്പക്കാരും പ്രഗത്ഭരുമായ കളിക്കാർക്ക് ക്ലബ് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയിട്ടുണ്ട്.’ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.