Features

ബ്ലൈന്‍റ്നെസ് : വൈറസും സിനിമയും… 4

സുധീര്‍ നാഥ്

റെസിഡന്‍റ് ഈവിള്‍ എന്ന പേരില്‍ വൈറസ് വിഷയമാക്കി 2004, 2007, 2010, 2012, 2016 വര്‍ഷങ്ങളില്‍ അഞ്ച് സിനിമകളാണ് ഇറങ്ങിയത്. 28 ഡേസ് ലേറ്റര്‍ എന്ന പേരില്‍ 2003ലും, 2007ല്‍ പരിഷ്കരിച്ചും സിനിമ ഇറങ്ങി. 2009ല്‍ പുറത്തിറങ്ങിയ കാരിയേസ് എന്ന സിനിമയും, വേള്‍ഡ് വാര്‍ ഇസഡ് (2013), 2010ല്‍ ബ്ലാക്ക് ഡത്ത് എന്ന പേരിലും ഇറങ്ങിയ ചിത്രങ്ങള്‍ വൈറസിനെ മുന്‍നിര്‍ത്തിയായിരുന്നു. വൈറസ് മുഖ്യ വില്ലനായി ഫ്രാന്‍സിലും, കൊറിയയിലും, ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്ലേഗ്, വസൂരി എന്നീ മാരക രോഗങ്ങള്‍ എത്രയോ എത്ര എത്ര സിനിമകള്‍ക്കാണ് വെള്ളിത്തിരയില്‍ വിഷയമായിരിക്കുന്നത്. വൈറസുകളാണ് ഈ സിനിമകളിലെ വില്ലന്‍മാര്‍.

1980ല്‍ ജപ്പാനീസ് സംവിധായകന്‍ കിഞ്ചി ഫുക്കാസാക്കു തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് വൈറസ്. അമേരിക്കന്‍ ജെനിറ്റിസിസ്റ്റ് കണ്ടുപിടിച്ച ഒരു അപകടകാരിയായ എംഎം88 എന്ന വൈറസുമായി പോയ ഒരു വിമാനം അപകടത്തില്‍ പെടുന്നതും അത് മനുഷ്യ വംശത്തിന് ഇറ്റാലിയന്‍ ഫ്ളൂ എന്ന പേരില്‍ വലിയ നഷ്ടം വരുത്തുന്നതുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 10 ഡിഗ്രിയില്‍ ഈ വൈറസ് നിര്‍വീര്യമായി നശിക്കും. സിനിമയുടെ ഒടുവില്‍ വൈറസിന് മറുമരുന്ന് കണ്ടു പിടിക്കുന്നു. 1995ല്‍ അമേരിക്കന്‍ സംവിധായകന്‍ ടെറന്‍സി വാന്‍സി ഗില്ല്യം സംവിധാനം ചെയ്ത 12 മംഗീസ് എന്ന സിനിമയില്‍ വൈറസാണ് വിഷയം. 1962ല്‍ ഫ്രഞ്ച് ഭാഷയില്‍ ഇറങ്ങിയ ഷോട്ട് ഫിലിമായ ലാ ജെറ്റിയെ അടിസ്ഥാനമാക്കിയാണ് ടെറന്‍സി സിനിമ നിര്‍മ്മിച്ചത്.

2008ല്‍ ഡോണ്‍ മെക്കല്ലര്‍ തിരക്കഥ എഴുതി, ഫെര്‍മാന്‍ഡോ മെറീലസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലൈന്‍റ്നെസ്. ബ്ലൈന്‍റ്നെസ് എന്ന പേരില്‍ 1995ല്‍ പോര്‍ച്ച്യുഗീസ് നോവലിസ്റ്റ് ജോസ് സരമാഗു എഴുതിയ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സിനിമ. ഈ സിനിമയിലും കോവിഡിന് സമാനമായ സാഹചര്യങ്ങളാണുള്ളത്. സാമൂഹ്യവ്യാപവും, ക്വാറന്‍റയിനും എല്ലാം ചിത്രത്തില്‍ കാണാം. ഈ ചിത്രത്തില്‍ ഒരു വൈറസ് വ്യാപനം കാരണം ജനങ്ങക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതാണ് കഥ. വൈറസ് ബാധയേറ്റ ജനങ്ങളെ എല്ലാം ക്വാറന്‍റയിന്‍ ചെയ്ത് വൈറസ് ബാധ ഏല്‍ക്കാത്തവര്‍ പട്ടണം വിടുകയാണ്. ഭക്ഷണത്തിനുമായി മറ്റും പരസ്പരം പോരാടുകയാണ് വൈയറസ് ബാധയേറ്റ് കാഴ്ച്ച നഷ്ടപ്പെട്ട ക്വാറന്‍റയിന്‍ ചെയ്തവര്‍. വൈറസ് ബാധ ഏറ്റവര്‍ക്ക് കുറച്ച് നാളിന് ശേഷം കാഴ്ച്ച തിരിച്ചു കിട്ടുന്നു. പക്ഷെ പട്ടണം കാലിയായിരിക്കുന്ന കാഴ്ച്ചയാണ് സിനിമയില്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.