ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ സുഹൃത്തുക്കളുമായോ ഒരുമിച്ച് ഒരു യാത്ര പ്ലാന്‍ ചെയ്‌തോളു… സഞ്ചാരികള്‍ക്കായി കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും.
എയര്‍ ഇന്ത്യ ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഇന്ത്യയ്ക്ക് അകത്തുള്ള ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ടും രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 12% ഡിസ്‌കൗണ്ടും ലഭിക്കും. 2025 ജൂണ്‍ 30 വരെയുള്ള ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ ബുക്ക് ചെയ്യാം. കൂടാതെ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കോ നോര്‍ത്ത് അമേരിക്കയിലേക്കോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2025 ഒക്ടോബര്‍ 2025 വരെയും സാധുതയുണ്ട്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യം ലഭിക്കുന്നത്.
ഇന്‍ഡിഗോ എയര്‍ലൈന്‍ ഒരുപടികൂടി കടന്ന് വിമാന ടിക്കറ്റുകള്‍ക്ക് മാത്രമല്ല ബാഗേജിനും ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വണ്‍വേ ആഭ്യന്തര യാത്ര നിരക്ക് 1,199 രൂപയായും അന്താരാഷ്ട്ര യാത്രാ നിരക്ക് 5,199 രൂപയായും ഡിസ്‌കൗണ്ട് ചെയ്തിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്ര ടിക്കറ്റുകള്‍ ഈ ഓഫറിലൂടെ ബുക്ക് ചെയ്യാം. അധിക ബാഗേജ് നിരക്കുകള്‍ക്കുള്ള ചാര്‍ജില്‍ 15% ഡിസ്‌കൗണ്ടും ഫാസ്റ്റ് ഫോര്‍വേഡ് സര്‍വീസില്‍ 50% ഡിസ്‌കൗണ്ടും ലഭ്യമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.