കെ.അരവിന്ദ്
ലോക്ക് ഡൗണ്‍ കാലത്ത് ഓഹരി നിക്ഷേപം തുടങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 12 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് സിഡിഎസ്‌എല്ലിനു കീഴിലായി തുറക്കപ്പെട്ടത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം 90,000 ആയിരുന്നു. ഓഹരി വിപണിയിലുണ്ടായ ഇടിവ് നിക്ഷേപാവസരം നല്‍കിയപ്പോള്‍ ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ അടച്ചിട്ടിരുന്ന ഒട്ടേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ജിയോജിത് ഉള്‍പ്പെടെയുള്ള സ്റ്റോക്ക് ബ്രോക്കിങ് കമ്പനികളുടെ ബിസിനസ് മെച്ചപ്പെടുന്നതിന് കാരണമായി.
ലോക്ക്‌ഡൗണ്‍ കാലത്ത് തടസമില്ലാതെ നടന്നുവന്ന ബിസിനസാണ് സ്റ്റോക്ക് ബ്രോക്കിങ്. ലോക്ക് ഡൗണ്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. സാധാരണ പോലെ വിപണിയുടെ പ്രവര്‍ത്തനം നടന്നു. ഓണ്‍ലൈന്‍ വഴി ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് അത് പതിവു പോലെ മുന്നോട്ടു കൊണ്ടുപേകാന്‍ സാധിച്ചു. സെബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ബ്രോക്കിങ് മേഖലയിലെ മികച്ച കമ്പനിയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഡിജിറ്റല്‍ ഇടപാട് രീതികളിലേക്ക് കൂടുതല്‍ വൈവിധ്യവല്‍ക്കരണം നടത്താന്‍ ജിയോജിത്തിന് പദ്ധതിയുണ്ട്. ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ ഫണ്ട്‌സ് ഇന്ത്യ ഡോട് കോമിനെ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ് കമ്പനി.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ജിയോജിത് രണ്ട് മടങ്ങ് ലാഭവളര്‍ച്ചയാണ് കൈവരിച്ചത്. 19.70 കോടി രൂപയാണ് കോവിഡിന്റെ ആഘാതം ബിസിനസുകളെ ബാധിച്ച ഈ മൂന്ന് മാസ കാലയളവില്‍ ജിയോജിത് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 7.43 കോടി രൂപയായിരുന്നു ജിയോജിത്തിന്റെ ലാഭം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പ്രകടനം കണക്കിലെടുത്താലും ജിയോജിത് തിളക്കമുള്ള വളര്‍ച്ചയാണ് നേടിയത്. 50.58 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ലാഭം 27.72 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം 43.70 രൂപ വരെ വില ഉയര്‍ന്ന ഓഹരി ഇപ്പോള്‍ 36 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്. ജിയോജിത്തിന്റെ ബിസിനസ് തുടര്‍ന്നും മെച്ചപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈ ഓഹരിയില്‍ തുടര്‍ന്നും മുന്നേറ്റ സാധ്യതയുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.