Breaking News

‘ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ യാചിക്കുന്നു’; സവര്‍ക്കര്‍ എഴുതിയ കത്ത് പുറത്തുവിട്ട രാഹുല്‍ഗാന്ധിക്കെതിരേ കേസ്

ഭാരത് ജോഡോ യാത്രയില്‍ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ ശം നടത്തി യെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീ സ് കേസ്. താന്‍ ബ്രിട്ടീഷു കാരന്റെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വിഡി സവ ര്‍ക്കറുടെ കത്ത് ഇന്നലെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അ കോളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ കത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

മുംബൈ: ഭാരത് ജോഡോ യാത്രയില്‍ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസ്. താന്‍ ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വിഡി സവര്‍ക്കറുടെ കത്ത് ഇന്നലെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ രാഹുല്‍ കത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ തുട ങ്ങിയ നേതാക്കളെ സവര്‍ക്കര്‍ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആ രോപിച്ചു.

ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്നാരോപി ച്ച് ശിവസേന നേതാവ് വന്ദന ഡോംഗ്രെ നല്‍കിയ പരാതിയിലാണ് താനെ നഗര്‍ പൊലീസ് കേസ് എ ടുത്തത്. രാഹുല്‍ഗാന്ധിക്കെതിരെ ഐപിസി 500, 501 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

കത്ത് ഞാനെഴുതിയതല്ല, സവര്‍ക്കര്‍ എഴുതിയതാണ്. സവര്‍ക്കര്‍ ഇംഗ്ലീഷുകാരെ സഹായിച്ചുവെ ന്നതില്‍ എനിക്ക് സംശയമില്ല. ബ്രിട്ടീഷുകാരെ പേടിയായതിനാലാണ് അവ ര്‍ക്ക് സവര്‍ക്കര്‍ കത്തെ ഴുതിയത്. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും വര്‍ഷങ്ങളോളം ജയി ലില്‍ കിടന്നിട്ടുണ്ടെങ്കിലും അവരാരും ഇങ്ങനെ ചെ യ്തിട്ടില്ല- രാഹുല്‍ പറഞ്ഞിരുന്നു.

‘ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കറെ അപകീര്‍ത്തി പ്പെടുത്തുന്ന പ്രസ്താവന നടത്തി, ഇതേതുടര്‍ന്ന് പ്രാദേശിക പൗര ന്മാരുടെ വികാരം വ്രണപ്പെട്ടു,’ ഡോംഗ്രെ പറഞ്ഞു. മഹാരാഷ്ട്രയുടെ മണ്ണില്‍ മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ ത്തു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ ത്തകര്‍ താനെയില്‍ മാര്‍ച്ച് നടത്തി. ഇന്നലെ വൈകീട്ടാണ് രാഹുലിനെതിരെ പൊലീസ് കേസ് എടുത്തത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.